ദുരിതം അനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യവുമായി ജമാഅത്തെ ഇസ്‌ലാമി ഈദ് മീറ്റ്

തിരുവനന്തപുരം: ജമാഅത്തെ ഇസ്‌ലാമി തിരുവനന്തപുരം സിറ്റി സമിതി ഓൺ ലൈനിൽ നടത്തിയ ഈദ് സൗഹൃദ സംഗമം ശ്ര​േദ്ധയമായി. വ്യത്യസ്​ത​ അപകടങ്ങളിലും കോവിഡ് -19 മൂലവും ദുരിതം അനുഭവിക്കുന്ന മനുഷ്യർക്ക് ഐക്യദാർഢ്യമായി ഈദ് സൗഹൃദ സംഗമം മാറി. സംഗമം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്​ഘാടനം ചെയ്തു. സിറ്റി പ്രസിഡൻറ്​ എ. അൻസാരി അധ്യക്ഷത വഹിച്ച യോഗത്തിൽ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അസി. അമീർ പി. മുജീബ്റഹ്​മാൻ ഈദ് സന്ദേശം നൽകി. ഈദ് മീറ്റിൽ അടൂർ ഗോപാലകൃഷ്ണൻ, മാർഗ്രിഗോറിയസ് മെത്രാപ്പോലീത്ത, എം. ജി. രാധാകൃഷ്ണൻ, സി.പി. ജോൺ, അഡ്വ. കെ.പി. ജയചന്ദ്രൻ, ഡോ. ജോർജ് ഓണക്കൂർ, ഇ.പി. അബൂബക്കർ മൗലവി അൽഖാസിമി, എൻ.എം. അൻസാരി, എസ്. അമീൻ, ഹസൻ നസീഫ്, എം. നസീമ തുടങ്ങിയവർ പങ്കെടുത്ത്​ സംസാരിച്ചു .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.