ആനാട്ട്​ അടിയന്തര കോവിഡ് റാപിഡ് ടെസ്​റ്റ്​ നടത്തി

നെടുമങ്ങാട്: പ്രദേശത്ത് കോവിഡ് രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍ ആനാട് ഗ്രാമപഞ്ചായത്തിലെ ജനങ്ങളുമായി അടുത്തിടപഴകുന്ന ഓട്ടോ ഡ്രൈവര്‍മാര്‍, രോഗലക്ഷണ സാധ്യതയുള്ളവര്‍, പഞ്ചായത്ത് ജീവനക്കാര്‍ എന്നിവരുള്‍പ്പെടുന്ന 64 പേര്‍ക്ക് ആനാട് ബഡ്സ് സ്കൂളില്‍ അടിയന്തര കോവിഡ് റാപിഡ് ടെസ്​റ്റ്​ നടത്തി. 60 പേരുടെ ഫലം നെഗറ്റിവും നാലുപേര്‍ക്ക് കോവിഡ് പോസിറ്റിവും സ്ഥിരീകരിച്ചു. പനവൂര്‍ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നുപേർക്കും ചുള്ളിമാനൂര്‍ സ്വദേശിയായ 35കാരനുമാണ് കോവിഡ് പോസിറ്റിവായത്. ഇദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക്​ മാറ്റി. ചുള്ളിമാനൂര്‍ സ്വദേശിയായ 35 കാരനുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ള സ്ഥാപനങ്ങളും അടച്ചിടുന്നതിനും സമ്പര്‍ക്കമുള്ള ആള്‍ക്കാര്‍ക്ക് ക്വാറൻറീനില്‍ പോകുന്നതിനുമുള്ള നിര്‍ദേശം നല്‍കി. ഇദ്ദേഹത്തി​ൻെറ പ്രൈമറി കോണ്‍ടാക്ടിലുള്ള വരുടെ സമ്പര്‍ക്കപ്പട്ടിക തയാറായി വരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.