ലോ കോളജുകളിലെ സീറ്റ് വെട്ടിക്കുറച്ച നടപടി തിരുത്തണം -ഫ്രറ്റേണിറ്റി മൂവ്മെൻറ്​

ലോ കോളജുകളിലെ സീറ്റ് വെട്ടിക്കുറച്ച നടപടി തിരുത്തണം -ഫ്രറ്റേണിറ്റി മൂവ്മൻെറ്​ തിരുവനന്തപുരം: സർക്കാർ ലോ കോളജുകളിൽ ത്രിവത്സര, പഞ്ചവത്സര എൽഎൽ.ബി കോഴ്സുകളിലേക്കുള്ള സീറ്റ് വെട്ടിച്ചുരുക്കിയ നടപടി തിരുത്തി, അധിക ബാച്ചുകൾ അനുവദിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മൻെറ്​ സംസ്‌ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സാധാരണക്കാരായ വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസം അപ്രാപ്യമാക്കുന്നതും സാമൂഹികനീതി അട്ടിമറിക്കുന്നതുമാണ് ഈ നടപടി. സർക്കാർ ലോ കോളജുകളിലെ അടിസ്ഥാന സൗകര്യ-അധ്യാപക നിയമന പ്രശ്നങ്ങൾ പരിഹരിക്കേണ്ട ബാധ്യത സർക്കാറി​േൻറതാണ്. മുഖ്യമന്ത്രി, ഉന്നതവിദ്യാഭ്യാസ മന്ത്രി, നിയമ മന്ത്രി എന്നിവർക്ക് നിവേദനം സമർപ്പിച്ചു. സംസ്‌ഥാന പ്രസിഡൻറ്​ ഷംസീർ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ കെ.എസ്. നിസാർ, മഹേഷ് തോന്നയ്ക്കൽ, കെ.എം. ശഫ്രിൻ, സംസ്ഥാന സെക്രട്ടറി തമന്ന സുൽത്താന എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.