ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാന്‍ നാശമുക്ത് കാമ്പയിന്‍

കൊല്ലം: ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാന്‍ കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം ആരംഭിക്കുന്ന നാശമുക്ത് ഭാരത് കാമ്പയിനി​ൻെറ ജില്ലതല ആലോചനയോഗം ചേര്‍ന്നു. സംസ്ഥാനത്തെ ആറ് ജില്ലകളിലാണ് നടപ്പാക്കുന്നത്. കലക്ടര്‍ ചെയര്‍മാനും ജില്ല സാമൂഹികനീതി ഓഫിസര്‍ സെക്രട്ടറിയുമായ ജില്ല സമിതി ഓണ്‍ലൈന്‍ വഴി ചേര്‍ന്ന യോഗത്തില്‍ കാമ്പയിന്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ 18 ന് പുറത്തിറക്കാന്‍ തീരുമാനിച്ചു. പൊലീസ്-എക്‌സൈസ് വകുപ്പുകളുടെ സഹകരണത്തോടെ സ്ഥാപിച്ച ആൻറി നാർകോട്ടിക് സെല്ലുകളും സ്‌കൂള്‍ പ്രൊട്ടക്​ഷന്‍ ഗ്രൂപ്പുകള്‍ വഴിയും ലഹരിവസ്തുക്കളുടെ വിതരണ ശൃംഖല ഇല്ലാതാക്കും. ലഹരിയില്‍നിന്ന് മുക്തരായ വ്യക്തികളെ ഉള്‍പ്പെടുത്തിയുള്ള പ്രവര്‍ത്തനങ്ങളും നടക്കും. ജില്ല സാമൂഹികനീതി ഓഫിസര്‍ സിജു ബെന്‍, വനിതാ ശിശുവികസന ഓഫിസര്‍ ഗീത, ലീഗല്‍ സര്‍വിസ് അതോറിറ്റി സെക്രട്ടറി സുബിത ചിറക്കല്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.ആർ. ശ്രീലത, ഷണ്മുഖദാസ് എന്നിവര്‍ പങ്കെടുത്തു. നഴ്‌സിങ് കോഴ്‌സിന് അപേക്ഷിക്കാം കൊല്ലം: ആരോഗ്യവകുപ്പിൻെറ പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കുള്ള ആശ്രാമത്തെ നഴ്‌സിങ് സ്‌കൂളില്‍ ഒക്‌ടോബറില്‍ ആരംഭിക്കുന്ന ജനറല്‍ നഴ്‌സിങ്​ ആൻഡ് മിഡ്​വൈഫറി കോഴ്‌സിലേക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറവും വിശദവിവരങ്ങളും www.dhskerala.gov.in വെബ്‌സൈറ്റില്‍ ലഭിക്കും. ജില്ല മാപ്പിളപ്പാട്ട് മത്സരം സമാപിച്ചു കൊല്ലം: മാപ്പിള കലാ സാഹിത്യസമിതി ജില്ല കമ്മിറ്റി നടത്തിയ ജില്ലതല മാപ്പിളപ്പാട്ട് ഓൺലൈൻ മത്സരങ്ങൾ സമാപിച്ചു. ഫലപ്രഖ്യാപന സംഗമം സംസ്ഥാന പ്രസിഡൻറ് അബ്​ദുൽ കരീം മുസ്​ലിയാർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എസ്. അഹമ്മദ് ഉഖൈൽ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഷഫീഖ് പോരുവഴി, ട്രഷറർ അബ്​ദുൽ സമദ്, രക്ഷാധികാരി വി.ബഷീർ കുഞ്ഞ്, ജനറൽ സെക്രട്ടറി സജീദ് ഖാൻ, സംസ്ഥാന ട്രഷറർ അബ്​ദുൽ അസീസ്, സംസ്ഥാന ഓർഗനൈസിങ്​ സെക്രട്ടറി സലാം പോരുവഴി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.