മത്സ്യത്തൊഴിലാളികളുടെ രക്ഷാസൈന്യം

തിരുവനന്തപുരം: സംസ്ഥാനത്തി​ൻെറ പല ഭാഗങ്ങളിലും ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും നിലനിൽക്കുന്ന സാഹചര്യത്തിൽ ദുരന്തബാധിത പ്രദേശങ്ങളിൽ അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി രൂപവത്​കരിക്കാൻ തീരുമാനിച്ചതായി മേയർ മേയർ കെ. ശ്രീകുമാർ അറിയിച്ചു. രക്ഷാസൈന്യത്തി​ൻെറ ഭാഗമാവാൻ മത്സ്യത്തൊഴിലാളികൾക്ക് റജിസ്​റ്റർ ചെയ്യാനുള്ള സംവിധാനവും നഗരസഭ ഒരുക്കിയിട്ടുണ്ട്. നഗരസഭ പരിധിയിലുള്ള മത്സ്യത്തൊഴിലാളികൾക്കാണ് റജിസ്​റ്റർ ചെയ്യാനാവുക. നഗരസഭയുടെ നേതൃത്വത്തിൽ കോവിഡ് പരിശോധനയടക്കം പൂർത്തീകരിച്ചതിനു ശേഷമായിരിക്കും അയക്കുക. ജില്ലക്ക്​ പുറത്തും ദുരിത ബാധിത പ്രദേശങ്ങളിൽ സേവനം ഉറപ്പാക്കാനാണ് രക്ഷാ സൈന്യത്തിലൂടെ നഗരസഭ ലക്ഷ്യമിടുന്നത്. മുഴുവൻ ചെലവും നഗരസഭ തന്നെ വഹിക്കും. റജിസ്​റ്റർ ചെയ്യാൻ വിളിക്കേണ്ട നമ്പർ 9496434410.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.