മഴയിൽ വീട് തകർന്നു (ചിത്രം)ചവറ: മഴയെ തുടർന്ന് പന്മന മാവേലി വാർഡിൽ മൂന്നാം വീട് കോളനിയിൽ ഷൈലജയുടെ വീട് തകർന്നു. പന്മന കൊതുക് മുക്കിന് സമീപം വീടുകളിൽ വെള്ളം കയറി. സ്വകാര്യവ്യക്തി ഓട അടച്ചതിനാൽ വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ലാതായിരിക്കുകയാണ്.വെള്ളക്കെട്ട്; കുടുംബങ്ങൾ ദുരിതത്തിൽ(ചിത്രം)ചവറ: ശക്തമായ മഴയിൽ വെള്ളക്കെട്ട് മൂലം പത്തോളം ദലിത് കുടുംബങ്ങൾ വീടിന് പുറത്തിറങ്ങാൻ കഴിയാതെ വലയുന്നു. പന്മന പഞ്ചായത്തിൽ മിടാപ്പള്ളി വാർഡിൽ വേളുപ്പുറത്ത് കാവിൻെറ തെക്ക് പാലക്കത്തറ വയൽഭാഗത്ത് താമസിക്കുന്ന സത്യൻ, ഗീത, രാമചന്ദ്രൻ, ബാബു, പൊടിയൻ, അനി, ശകുന്തള, ശശി, രഘു, അമ്പിളി എന്നിവരുടെ കുടുംബങ്ങളാണ് വെള്ളം കെട്ടിക്കിടക്കുന്നതിനാൽ വലയുന്നത്. അരനൂറ്റാണ്ടായി ഇവർക്ക് നടന്നുപോകൻ വഴി പോലുമില്ല. സ്വകാര്യവ്യക്തിയുടെ പുരയിടത്തിലൂടെയായിരുന്നു ഇതുവരെ നടന്നുപോയിരുന്നത്. വെള്ളക്കെട്ട് മൂലം അതിനും കഴിയുന്നില്ല. വെറ്റമുക്ക്-പഞ്ചായത്ത് മുക്ക് റോഡിൽ നിന്ന് 100 മീറ്ററോളം അകത്തേക്ക് മാറിയാണ് വീടുകൾ സ്ഥിതിചെയ്യുന്നത്. വീടുകൾക്ക് സമീപത്തുകൂടി റോഡിൽ നിന്ന് പാലക്കത്തറ വയൽഭാഗത്ത് കൂടി ദേശീയപാതയിലെ ഓടയുമായി ബന്ധിപ്പിക്കുന്ന ഓട നിർമിക്കാനുള്ള നടപടി രണ്ട് വർഷം മുമ്പ് തുടങ്ങിയിരുന്നു. ചിലരുടെ എതിർപ്പുമൂലം നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചു. പാതയോരത്ത് മാലിന്യം തള്ളൽ പതിവ്(ചിത്രം)ചവറ: ദേശീയപാതയോരത്ത് മാലിന്യം തള്ളുന്നത് പതിവാകുന്നു. കന്നേറ്റി ജുമാ മസ്ജിദിന് മുന്നിൽ കഴിഞ്ഞദിവസം മാലിന്യം തള്ളിയവർക്കെതിരെ നടപടി എടുക്കണമെന്ന് ജമാഅത്ത് ഭാരവാഹികൾ ആവശ്യപ്പെട്ടു. പന്മന ഇടപ്പള്ളികോട്ടക്കും കെ.എം.എം.എൽ ജങ്ഷനും മധ്യേയും നിരവധി ചാക്കുകെട്ടുകളിൽ അറവുമാലിന്യം തള്ളി. നേരത്തേയും നിരവധി ചാക്കുകളിൽ കോഴിമാലിന്യം ഈ ഭാഗത്ത് തള്ളിയിരുന്നു.താന്നി കായലിൽ ജലനിരപ്പ് ഉയർന്നു; വീടുകളിൽ വെള്ളം കയറി(ചിത്രം)മയ്യനാട്: തോരാതെ പെയ്ത മഴയിൽ താന്നി കായലിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് നിരവധി വീടുകളിൽ വെള്ളം കയറി. മയ്യനാട് പഞ്ചായത്തിലെ 16ാം വാർഡിൽ താമസിക്കുന്ന ശിവാനന്ദൻെറ വീട്ടിൽ വെള്ളം കയറിയതോടെ വീട്ടിലുള്ളവർക്ക് പുറത്തിറങ്ങാൻ കഴിയാതെയായി. ശിവാനന്ദനും ഭാര്യയും മകളും ഭർത്താവും രണ്ട് പെൺകുട്ടികളും അടങ്ങുന്നതാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.