കാറ്റും മഴയും തുടരുന്നു; കരവാരത്ത് വീട് തകർന്നു

കല്ലമ്പലം: മഴക്ക്​ ശമനമില്ല. കരവാരത്ത് കഴിഞ്ഞദിവസമുണ്ടായ ശക്തമായ കാറ്റിലും വീട് തകർന്നു. പഞ്ചായത്തിലെ 17ാം വാർഡിലെ പറക്കുളത്ത് രാധാകൃഷ്ണ ഭവനിൽ വികലാംഗയും വിധവയുമായ ലീലാമണിയുടെ വീടാണ് തകർന്നത്. ഈ സമയം ലീലാമണി വീട്ടിലുണ്ടായിരുന്നു. ആളപായമില്ല. പ്രദേശത്തെ സാമൂഹിക പ്രവർത്തകരും പ്രകൃതിക്ഷോഭ ദുരന്തനിവാരണ സേനാ അംഗങ്ങളും സ്ഥലം സന്ദർശിച്ച് മുൻകരുതലുകളും സുരക്ഷ ക്രമീകരണങ്ങളും നടത്തി. വീടി​ൻെറ ശേഷിക്കുന്ന ഭാഗവും ഏതുസമയവും നിലംപൊത്തുന്ന അവസ്ഥയിലാണ്. സംസ്ഥാന സർക്കാറി​ൻെറ റീബിൾഡ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് വാർഡ് മെംബർ സുനി പ്രസാദും ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ശിവദാസനും പറഞ്ഞു Veedu ചിത്രം: ലീലാമണിയുടെ വീട് തകർന്നതിനെത്തുടർന്ന്​ രക്ഷാപ്രവർത്തനത്തിലേർപ്പെട്ട സാമൂഹിക പ്രവർത്തകർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.