മുഖ്യമന്ത്രിക്കസേരയിൽനിന്ന്​ ഒഴിവാക്കാൻ മാധ്യമങ്ങൾ​ ആഗ്രഹിച്ചാൽ​ നടക്കി​ല്ല -പിണറായി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കസേരയിൽനിന്ന്​ താൻ ഒഴിഞ്ഞുകിട്ടണമെന്ന്​ ഏതെങ്കിലും മാധ്യമങ്ങൾ​ ആഗ്രഹിച്ചാൽ​ നടക്കി​െല്ലന്നും ജനങ്ങൾ തീരുമാനിച്ചാ​േല നടക്കൂ​െവന്നും പിണറായി വിജയൻ. സ്വർണക്കടത്ത്​ വിഷയം വന്നപ്പോൾ സർക്കാറും മുഖ്യമന്ത്രിയെന്ന നിലയിൽ താനും വ്യക്തമായ നിലപാടെടുത്തിട്ടും ചില മാധ്യമങ്ങൾ തൃപ്​തരല്ല. ഇക്കാര്യത്തിൽ മാധ്യമപ്രവർത്തകർ തൃപ്​തരാകാത്തത്​ നിങ്ങളെ ഇൗ വഴിക്ക്​ പറഞ്ഞുവിടുന്നവർക്ക്​ തൃപ്​തി വരാത്തതിനാലാണ്​. അവർക്ക്​ തൃപ്​തി വരണ​െമങ്കിൽ മുഖ്യമന്ത്രിക്കസേരയിൽനിന്ന്​ ഞാൻ മാറണം. അത്​ നടക്കാൻ പോകുന്നി​െല്ലന്നും അദ്ദേഹം തുറന്നടിച്ചു. സ്വർണക്കടത്തുകേസ്​ എൻ.​െഎ.എ അന്വേഷിക്കുകയാണ്​. ആ അന്വേഷണം കൃത്യമായി നടക്ക​െട്ട. അവർ കണ്ടെത്തുന്ന വസ്​തുതകളുടെ അടിസ്​ഥാനത്തിൽ എവിടൊക്കെയാ​​േണാ പോ​േകണ്ടത്​ അവിടെയൊക്കെ പോക​െട്ട. കോടതിയിൽ എൻ.​െഎ.എ കാര്യങ്ങൾ അറിയിച്ചതോടെ നേരത്തേ ​േകട്ടതിൽ ഏതൊക്കെയാണ്​ ശരിയെന്നും തെറ്റെന്നും പുറത്തുവന്നിട്ടുണ്ട്​. സംസ്​ഥാനത്തി​ൻെറ മുഖ്യമന്ത്രി​യെ പലർക്കും പരിചയമുണ്ടാകും. അതിനപ്പുറമുള്ള പരിചയം കേസിലെ പ്രതിയായ സ്​ത്രീയുമായി ഒന്നുമില്ല. എൻ.​െഎ.എയുടെ കൃത്യമായ അന്വേഷണത്തിലൂടെ കാര്യങ്ങൾ വര​െട്ട.​-അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.