ബൈക്കിലെത്തി മാല മോഷ്​ടിച്ച യുവാവ് പിടിയിൽ

തിരുവനന്തപുരം: പട്ടാപകൽ സ്കൂട്ടറിലെത്തി വൃദ്ധയുടെ മാല തട്ടിപ്പറിച്ച് കടന്നുകളഞ്ഞ യുവാവിനെ പൊലീസ് പിടികൂടി. വള്ളക്കടവ് പുതുവൽ പുത്തൻപള്ളി ടി.സി 42/785ൽ വിഷ്ണുവിനെയാണ് (25) ഫോർട്ട് പൊലീസ് അറസ്​റ്റ്​ ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. കടയിൽനിന്ന് സാധനങ്ങൾ വാങ്ങിവരുന്നതിനിടയിലാണ് ശ്രീവരാഹം പറമ്പിൽനഗർ സ്വദേശിയായ വൃദ്ധയുടെ സ്വർണമാല വിഷ്ണു മോഷ്​ടിച്ചത്. ഇവർ ബഹളം ​െവച്ചതിനെതുടർന്ന് പരിസരവാസികൾ ഓടിയെത്തിയെങ്കിലും വിഷ്ണു രക്ഷപ്പെടുകയായിരുന്നു. പൊലീസെത്തി സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഹെൽമറ്റും മാസ്കും ​െവച്ചിരുന്നതിനാൽ ആദ്യഘട്ടത്തിൽ മോഷ്​ടാവിനെ തിരിച്ചറിയാൻ സാധിച്ചില്ല. തുടർന്ന് സ്കൂട്ടറിൻെറ നമ്പർ ശേഖരിച്ച് നടത്തിയ അന്വേഷണത്തിൽ വാഹനം മെഡിക്കൽ കോളജ് സ്വദേശിയുടേതാണെന്നും ഇയാളുടെ വീട്ടിൽനിന്ന് രണ്ടുദിവസം മുമ്പ് വാഹനം ആരോ മോഷ്​ടിച്ചതായും കണ്ടെത്തി. എന്നാൽ, മോഷ്​ടാവിൻെറ ശരീരപ്രകൃതിയുടെ അടിസ്ഥാനത്തിൽ വിഷ്ണുവിനെ ഇന്നലെ വൈകീട്ട് കമലേശ്വരം ഭാഗത്തു​െവച്ച് പൊലീസ് കസ്​റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ കുറ്റം സമ്മതിച്ചത്. മാലയും ഇയാളിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. വിഷ്ണു നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്നും കഴിഞ്ഞമാസമാണ് ജയിൽ മോചിതനായതെന്നും പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.