മണ്ണിടിച്ചില്‍ ഭീഷണിയിൽ വീടുകൾ

നേമം: കോവില്‍വിള ഭാഗത്തെ അഞ്ചു​ വീടുകള്‍ മണ്ണിടിച്ചില്‍ ഭീഷണിയില്‍. സുധാകരന്‍, സാവിത്രി, നാണു നാടാര്‍, മഞ്ജു, ബാബു എന്നിവരുടെ വീടുകളാണ് ഏതുനിമിഷവും വീഴാവുന്ന അവസ്ഥയിലുള്ളത്. ചുറ്റുപാടുമുള്ള മണ്ണ് ഒലിച്ചുപോയതോടെ ഒരു കുന്നി​ൻെറ മുകളില്‍പ്പെട്ട അവസ്ഥയിലാണ് അഞ്ചു​ വീടുകളും. 40 അടിയോളം പൊക്കത്തിലാണ് വീടുകള്‍ സ്ഥിതിചെയ്യുന്നത്. അതേസമയം, ഇവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടി അധികൃതര്‍ സ്വീകരിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.