പൂന്തുറ, വിഴിഞ്ഞം: രോഗവ്യാപന സാധ്യത കുറയുന്നു, അപകടാവസ്​ഥയിൽ അയവില്ല ^മുഖ്യമന്ത്രി

പൂന്തുറ, വിഴിഞ്ഞം: രോഗവ്യാപന സാധ്യത കുറയുന്നു, അപകടാവസ്​ഥയിൽ അയവില്ല -മുഖ്യമന്ത്രി തിരുവനന്തപുരം: പൂന്തുറ, വിഴിഞ്ഞം സ്ഥലങ്ങളില്‍ കോവിഡ്​ വ്യാപന സാധ്യത കുറയുന്നുണ്ടെന്നും എന്നാല്‍ അപകടാവസ്ഥ അയഞ്ഞിട്ടില്ലെന്നും മുഖ്യമ​ന്ത്രി. ജില്ലയില്‍ ബുധനാഴ്​ച സ്ഥിരീകരിച്ച 274ല്‍ 248ഉം സമ്പര്‍ക്ക രോഗബാധിതരാണ്. ലാര്‍ജ് കമ്യൂണിറ്റി ക്ലസ്​റ്ററുകളില്‍ ഇന്നലെ 2011 കോവിഡ് പരിശോധനകള്‍ നടത്തിയതില്‍ 203 എണ്ണം പോസിറ്റീവായി. കള്ളിക്കാട്, വെള്ളറട, നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി എന്നീ ലിമിറ്റഡ് ക്ലസ്​റ്ററുകള്‍ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്​റ്ററുകളായി മാറാനുള്ള സാഹചര്യമുണ്ട്​. മൂന്നിടങ്ങളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്​തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.