തിരുവനന്തപുരം: ബാബരി മസ്ജിദ് നിലനിന്ന ഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കുന്നതിന് സംഘ്പരിവാർ ശക്തികള്‍ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവരുമായി മുന്നണിബന്ധം തുടരുന്നതു സംബന്ധിച്ച് മുസ്ലിം ലീഗ് നയം വ്യക്തമാക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ്. ഭരണഘടനയും മതേതരത്വവും തകര്‍ത്താണ് ഫാഷിസ്റ്റുകള്‍ മസ്ജിദ് ഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കുന്നത്. അയോധ്യയില്‍ ക്ഷേത്ര നിര്‍മാണത്തിന് അനുകൂലമായി കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും കമല്‍നാഥും ദിഗ് വിജയ് സിങ്ങും പരസ്യമായി രംഗത്തുവന്നിരിക്കുകയാണ്. ക്ഷേത്രത്തിനുള്ള ഭൂമി പൂജ നടക്കാനിരിക്കുന്ന ആഗസ്റ്റ് അഞ്ചിന് മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് ഘടകങ്ങള്‍ പ്രത്യേക പൂജകളും സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഇനിയും കോണ്‍ഗ്രസ് മതേതരമാണെന്ന മേലങ്കി ചാര്‍ത്തിനല്‍കിയാല്‍ രാഷ്ട്രീയ ബോധമുള്ള ഒരാള്‍ക്കും അത് വിശ്വസിക്കാന്‍ കഴിയില്ലെന്നും അബ്ദുല്‍ ഹമീദ് വാർത്തക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.