ആരോഗ്യവകുപ്പ് ജീവനക്കാരെ വിശ്വാസത്തിലെടുക്കണം -ജോയൻറ്​ കൗൺസിൽ

തിരുവനന്തപുരം: സംസ്​ഥാനത്ത് കോവിഡ്-19 അതിതീവ്ര വ്യാപന സാഹചര്യം നിലനിൽക്കുമ്പോൾ മാതൃകപരമായി നിർവഹിച്ചിരുന്ന ജോലികൾ പൂർണമായും പൊലീസിനെ ഏൽപിച്ച തീരുമാനം പുനഃപരിശോധിക്കണമെന്ന് ജോയൻറ്​ കൗൺസിൽ ആവശ്യപ്പെട്ടു. പ്രതിരോധ പ്രവർത്തനങ്ങളാകെ പൊലീസിനെ ഏൽപിച്ചത് ആരോഗ്യ പ്രവർത്തകരുടെ ആത്മവീര്യം തകരാനിടവരുത്തും. എല്ലാ അധികാരവും പൊലീസിൽ നിക്ഷിപ്തമാക്കുന്നത് പൊലീസി​ൻെറ അമിതാധികാര പ്രയോഗത്തിനും കാരണമാകും. ആയതിനാൽ ആരോഗ്യ വകുപ്പ് ജീവനക്കാരെ വിശ്വാസത്തിലെടുത്ത് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല അവരെയും ക്രമസമാധാന ചുമതല മാത്രം പൊലീസിനും നൽകുന്ന രീതിയിൽ ഉത്തരവിൽ ഭേദഗതി വരുത്തണമെന്ന് ജോയൻറ്​ കൗൺസിൽ ചെയർമാൻ ജി. മോട്ടിലാലും ജനറൽ സെക്രട്ടറി എസ്​. വിജയകുമാരൻ നായരും സർക്കാറിനോടാവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.