കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽനിന്ന്​ ജില്ല പഞ്ചായത്തംഗത്തിനെ ഒഴിവാക്കുന്നതായി പരാതി

അഞ്ചൽ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽനിന്ന്​ തന്നെ ബോധപൂർവം ഒഴിവാക്കുന്നതായി ജില്ല പഞ്ചായത്തംഗം. അഞ്ചൽ ഡിവിഷൻ പ്രതിനിധിയായ കെ.സി. ബിനുവാണ് പരാതിയുമായി രംഗത്തുവന്നത്. ത​ൻെറ ഡിവിഷനിലുള്ള അഞ്ചൽ ഈസ്​റ്റ്​ സ്കൂളിൽ ആരംഭിച്ച ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ് സൻെററി​ൻെറ ഉദ്ഘാടത്തിന് ക്ഷണിച്ചിരുന്നില്ല. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിൽ നടത്തിയ ആലോചന യോഗങ്ങളിൽനിന്ന്​ ഒഴിവാക്കപ്പെട്ടു. ജില്ല പഞ്ചായത്ത് യോഗത്തിൽ ഉന്നയിച്ചിട്ടും ഒരു പ്രയോജനവും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.