പുനലൂരിൽ കോവിഡ് ആശുപത്രി തുറന്നു

പുനലൂരിൽ കോവിഡ് ആശുപത്രി തുറന്നു നാല്​ ഡോക്ടർമാരടക്കം 14 ജീവനക്കാരുടെ സേവനം സൻെററിൽ ഉണ്ടാകും പുനലൂർ: നഗരസഭയുടെ നേതൃത്വത്തിൽ കുതിരച്ചിറ കെ.ജി കൺ​െവൻഷൻ സൻെററിൽ തയാറാക്കിയ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ കെ.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. പുനലൂർ ആർ.ഡി.ഒ ബി. ശശികുമാർ, നഗരസഭ സെക്രട്ടറി ജി. രേണുകാദേവി, തഹസിൽദാർ കെ. സുരേഷ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ഷാഹിർഷ, ആരോഗ്യസമിതി അധ്യക്ഷൻ സുഭാഷ് ജി. നാഥ്, മുൻ ചെയർമാൻമാരായ എം.എ. രാജഗോപാൽ, കെ. രാജശേഖരൻ, എ.ജി. സെബാസ്​റ്റ്യൻ എന്നിവർ പങ്കെടുത്തു. നാല്​ ഡോക്ടർമാരടക്കം 14 ജീവനക്കാരുടെ സേവനം സൻെററിൽ ഉണ്ടാകും. താലൂക്ക് ഹോമിയോ ആശുപത്രി കെട്ടിടം ഉദ്ഘാടനം പുനലൂർ: താലൂക്ക് ഹോമിയോ ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനവും ഒ.പി ​​ബ്ലോക്കി​ൻെറ തറക്കല്ലിടീലും അടുത്തയാഴ്ച നടക്കും. മന്ത്രി കെ. രാജു കോവിഡ് നിരീക്ഷണത്തിലായതിനാലാണ് ഉദ്ഘാടനം നീട്ടിവെച്ചതെന്ന് നഗരസഭ ചെയർമാൻ കെ.എ. ലത്തീഫ് പറഞ്ഞു. നഗരസഭ ചെമ്മന്തൂരിൽ നൽകിയ സ്ഥലത്താണ് രണ്ടുനില കെട്ടിടം പണി പൂർത്തിയായത്. ഒരു കോടി രൂപയാണ് അടങ്കൽ തുക. 1500 ചതുരശ്ര അടി വിസ്തീർണമുണ്ട്. 50 രോഗികളെ കിടത്തിചികിത്സിക്കാം. ചുറ്റുമതിലും ഒ.പി ബ്ലോക്കും നിർമിക്കുന്നതിന് 30 ലക്ഷം രൂപ കിഫ്ബിയിൽ നിന്നും അനുവദിച്ചു. നാലു ഡോക്ടർമാർ അടക്കം 15 ജീവനക്കാർ ആശുപത്രി സേവനത്തിന് ഉണ്ടാകും. അൽ അസ്ഹർ അറബിക് കോളജിന് മികച്ച വിജയംകടയ്ക്കൽ: കാലിക്കറ്റ് സർവകലാശാല അഫ്ദലുൽ ഉലമ പ്രിലിമിനറി പരീക്ഷയിൽ മികച്ച വിജയവുമായി ചിതറ അൽ അസ്ഹർ അറബിക് കോളജ്. എസ്.എം. നജ യൂനിവേഴ്സിറ്റിയിലെ ഉയർന്ന മാർക്ക് നേടി. കെ.എം. ഫാത്തിമ, മുഅമിന എന്നിവർ ഉയർന്ന ഗ്രേഡ് നേടി. എം.ജി യൂനിവേഴ്സിറ്റിയുടെ എം.എ അറബിക് പ്രൈവറ്റ് ക്ലാസ് തുടങ്ങി. പുതിയ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചതായി പ്രിൻസിപ്പൽ എം. ഇമാമുദ്ദീൻ അറിയിച്ചു. ഫോൺ: 9495302477.സേവനപ്രവർത്തനം നടത്തി ഓയൂർ: പീപ്ൾ ഫൗണ്ടേഷ​ൻെറ സഹകരണത്തോടെ അമ്പലംകുന്ന്, തെറ്റിക്കാട്, കൊല്ലങ്കോട്, ചെങ്കൂർ, താപ്പ്കാട്, പ്രദേശങ്ങളിലായി 370 കിലോ ബലിമാംസ വിതരണവും കിറ്റ് വിതരണവും നടത്തി. കോവിഡ് ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കും സഹായമെത്തിച്ചു. തണൽ പാലിയേറ്റിവ് കൊല്ലം ടീമി​ൻെറ സഹായ​ത്തോടെ കിടപ്പുരോഗികളെ പരിശോധിച്ച് ഒരു മാസത്തേക്ക് മരുന്ന്​ നൽകി. കോവിഡ് ബാധിത പ്രദേശത്തെ വീടുകളും മറ്റും ശുചീകരിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.