കണ്ടെയ്ൻമെൻറ് സോണിൽനിന്ന് ഒഴിവാക്കിയെന്ന പ്രചാരണം പൊലീസിന്​ തലവേദനയായി

കണ്ടെയ്ൻമൻെറ് സോണിൽനിന്ന് ഒഴിവാക്കിയെന്ന പ്രചാരണം പൊലീസിന്​ തലവേദനയായി വെളിയം: വെളിനല്ലൂർ പഞ്ചായത്തിനെ കണ്ടെയ്ൻമൻെറ് സോണിൽനിന്ന് ഒഴിവാക്കിയെന്ന പ്രചാരണം പൊലീസിന് തലവേദനയായി. സമൂഹമാധ്യമങ്ങളിലൂടെ ഇത് പ്രചരിച്ചതോടെ വ്യാഴാഴ്ച രാവിലെ ഓയൂർ ജങ്ഷൻ ഉൾപ്പെടെ പഞ്ചായത്തിലെ എല്ലാ വാർഡുകളുകളിലെയും കടകൾ തുറന്നു. കടകൾ അടപ്പിക്കാനും വാഹനങ്ങൾ നിയന്ത്രിക്കാനും പൂയപ്പള്ളി പൊലീസിന് പാടുപെടേണ്ടിവന്നു. നിലവിൽ പഞ്ചായത്തിൽ 38 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പൂർണമായും അടച്ച മൂന്ന് വാർഡുകളിൽ നിന്നുൾപ്പെടെ നിരവധിപേർ വാഹനങ്ങളുമായി റോഡിലിറങ്ങിയത് ആശങ്ക സൃഷ്​ടിച്ചു. വിവരമറിഞ്ഞ് പൂയപ്പള്ളി പൊലീസും വളൻറിയർമാരും സ്ഥലത്തെത്തിയാണ് ആശയക്കുഴപ്പം പരിഹരിച്ചത്. വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും റെഡ് കളര്‍ കോഡഡ് നിയന്ത്രണത്തിൽ തുടരുകയാണെന്ന് ജില്ല ഭരണകൂടം ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.