മഴയിൽ വീടിന്​ നാശം

മഴയിൽ വീടിന്​ നാശം (ചിത്രം)കുളത്തൂപ്പുഴ: കിഴക്കന്‍ മലയോരമേഖലയില്‍ കഴിഞ്ഞദിവസം രാത്രിമുതല്‍ നിര്‍ത്താതെ പെയ്ത കനത്ത മഴയില്‍ പരക്കെ നാശം. കുളത്തൂപ്പുഴ സാംനഗര്‍ നൗഫല്‍ മന്‍സിലില്‍ ഷൈന - നൗഫല്‍ ദമ്പതികളുടെ വീടി​ൻെറ ഭാഗം നിലംപതിച്ചു. സംഭവസമയം നൗഫലും കുടുംബവും വീടിന്​ പുറത്തായിരുന്നതിനാല്‍ അപകടത്തില്‍പെടാതെ രക്ഷപെട്ടു. മണ്‍കട്ടകള്‍ കെട്ടി ഓടുപാകിയ വീടി‍ൻെറ മേല്‍ക്കൂര നേരത്തേ തകരാറിലായിരുന്നു. ഭിത്തികളെല്ലാം പൊട്ടി വിള്ളലുകള്‍ വീണനിലയിലും​. അഞ്ചിലും രണ്ടിലും പഠിക്കുന്ന കുട്ടികളെ സമീപത്തെ ബന്ധുവീട്ടിലാക്കി നെഞ്ചിടിപ്പോടെയാണ് മാതാപിതാക്കള്‍ ഏതുനിമിഷവും തകരാവുന്ന വീട്ടില്‍ അന്തി കഴിയുന്നത്. ഇതിനിടെയാണ് കഴിഞ്ഞദിവസം അടുക്കളഭിത്തിയുടെ ഭാഗങ്ങള്‍ മഴയില്‍ കുതിര്‍ന്ന് തകര്‍ന്ന് നിലംപതിച്ചത്. മഴ തുടരുന്നതിനാല്‍ വീടി‍ൻെറ മറ്റ് ഭാഗങ്ങള്‍കൂടി തകരുമെന്ന ഭീതിയില്‍ പ്ലാസ്​റ്റിക് ഷീറ്റ് കൊണ്ട് കെട്ടിമറച്ചാണ് ഇപ്പോള്‍ താൽക്കാലിക സുരക്ഷ ഒരുക്കിയിരിക്കുന്നത്. കൂലിപ്പണിക്കാരായ ദരിദ്രകുടുംബത്തിന് തലചായ്ക്കാനായി ഉടന്‍ മറ്റൊരു സൗകര്യമൊരുക്കാന്‍ നിര്‍വാഹവുമില്ല. തകര്‍ന്ന കെട്ടിടത്തി​ൻെറ നഷ്​ടം കണക്കാക്കി ദുരിതാശ്വാസസഹായം നല്‍കണമെന്നാവശ്യപ്പെട്ട് തിങ്കള്‍കരിക്കം വില്ലേജ് ഓഫിസില്‍ പോ​െയങ്കിലും കോവിഡ് കണ്ടെയ്​ൻമൻെറ്​ സോണായതിനാൽ ഓഫിസ് തുറക്കാത്തതുകാരണം അപേക്ഷ നൽകാനായില്ല. കനത്ത മഴയിൽ പുഴകളിലെ നീരൊഴുക്ക് വർധിച്ചു(ചിത്രം)കുളത്തൂപ്പുഴ: കഴിഞ്ഞദിവസങ്ങളില്‍ കിഴക്കന്‍ മലയോരമേഖലയില്‍ പെയ്ത കനത്ത മഴയില്‍ പുഴകളിലും തോടുകളിലും നീരൊഴുക്ക് വർധിച്ചു. കുളത്തൂപ്പുഴയാറില്‍ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. കിഴക്കന്‍ വനമേഖലയില്‍ ബുധനാഴ്ച വൈകുന്നേരം മുതല്‍ ആരംഭിച്ച മഴ നിര്‍ത്താതെ പെയ്യുകയാണ്. ഇടക്കിടെ വീശിയടിക്കുന്ന കാറ്റിനൊപ്പമെത്തുന്ന ശക്തമായ മഴയില്‍ ചതുപ്പ് പ്രദേശങ്ങളും കൈത്തോടുകളും ചാലുകളും നിറഞ്ഞുകവിഞ്ഞൊഴുകുകയാണ്. വനത്തില്‍ പെയ്ത മഴയുടെ വെള്ളം പുഴയിലേക്ക് ഒഴുകിയെത്തിയതോടെ കലങ്ങിമറിഞ്ഞ നിലയില്‍ കഴിഞ്ഞ രാത്രിയില്‍തന്നെ കുളത്തൂപ്പുഴയാര്‍ പലയിടത്തും കരകവിയുന്ന നിലയിലായി. ചോഴിയക്കോട് മില്‍പ്പാലം, ഡാലിക്കരിക്കം, വില്ലുമല, പെരുവഴിക്കാല, രണ്ടാം മൈല്‍ തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള വനപാതകളില്‍ ജലനിരപ്പുയര്‍ന്ന നിലയിലാണ്. ബുധനാഴ്ച വൈകുന്നേരവും ശക്തമായനിലയില്‍ മഴ തുടരുകയാണെങ്കില്‍ കൂടുതല്‍ ജലനിരപ്പുയരുന്നതിനുള്ള സാധ്യത മുന്നില്‍കണ്ട് പുഴയോരത്തും താഴ്ന്നപ്രദേശങ്ങളിലും താമസിക്കുന്നവര്‍ അത്യാവശ്യമായ മുന്‍കരുതലെടുക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.