അനധികൃത മണ്ണെടുപ്പ് കേന്ദ്രത്തിൽനിന്ന് മണ്ണുമാന്തിയന്ത്രം പിടികൂടി

അനധികൃത മണ്ണെടുപ്പ് കേന്ദ്രത്തിൽനിന്ന് മണ്ണുമാന്തിയന്ത്രം പിടികൂടി വെളിയം: പൂയപ്പള്ളി അടുതലയിലെ മണ്ണെടുപ്പ് കേന്ദ്രത്തിൽനിന്ന് മണ്ണുമാന്തിയന്ത്രം പിടിച്ചെടുത്തു. പൊലീസ് സാന്നിധ്യം അറിഞ്ഞ് മൂന്ന് ടിപ്പറുകൾ കടത്തി. അടുതല പാലത്തിന് സമീപം അനധികൃതമായി മണ്ണ് കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പൂയപ്പള്ളി സി.ഐ വിനോദ് ചന്ദ്ര​ൻെറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വാഹനം പിടിച്ചെടുത്തത്. അടുതല സ്വദേശി സാബുവി​ൻെറ ഉടമസ്ഥതയിലുള്ളയിടത്ത്​ കഴിഞ്ഞ കുറെദിവസങ്ങളായി മണ്ണ് കടത്തിക്കൊണ്ടിരിക്കുകയായിരുന്നു. പുരയിട ഉടമക്കും ഡ്രൈവർക്കുമെതിരെ പൂയപ്പള്ളി പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.