ആര്യങ്കാവിൽ കോവിഡ് ആശുപത്രികളുടെ നവീകരണം തുടങ്ങി

ആര്യങ്കാവിൽ കോവിഡ് ആശുപത്രികളുടെ നവീകരണം തുടങ്ങി (ചിത്രം)പുനലൂർ: അതിർത്തി പഞ്ചായത്തായ ആര്യങ്കാവിൽ ആരംഭിക്കുന്ന കോവിഡ് ഫസ്​റ്റ്​ ലെവൽ ട്രീറ്റ്മൻെറ് സൻെററുകളുടെ അറ്റകുറ്റപ്പണി ആരംഭിച്ചു. വനമധ്യേയുള്ള ആര്യങ്കാവ് ഗവ.എച്ച്.എസ്.എസ് കെട്ടിടം, ആര്യങ്കാവിലെ പാലയ്ക്കൽ ഓഡിറ്റോറിയം, നെടുമ്പാറയിലെ സ്വകാര്യ എസ്​റ്റേറ്റ് ആശുപത്രി എന്നിവയാണ് സൻെററിനായി സബ് കലക്ടർ ചിത്രയുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്. ഇവിടങ്ങളിൽ 250 പേരെ പാർപ്പിക്കാനുള്ള സൗകര്യം ഒരുക്കാനാണ് നീക്കം. ഇതിൽ പാലയ്ക്കൽ ഓഡിറ്റോറിയത്തിലടക്കം ആവശ്യമായ ശുചിമുറികളടക്കം സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഇവിടെ നിയോഗിക്കപ്പെടുന്ന ആരോഗ്യപ്രവർത്തകർക്ക് ആവശ്യമായ സൗകര്യവുമൊരുക്കും.സ്വകാര്യ എസ്​റ്റേറ്റ് വക ആശുപത്രി കോവിഡ് ചികിത്സക്കായി ഏറ്റെടുക്കുന്നതിൽ തൊഴിലാളി യൂനിയനുകളടക്കം എതിർപ്പുമായി രംഗത്തുണ്ട്. തോട്ടം മേഖലയിലുള്ള ആയിരക്കണക്കിന​്​ തൊഴിലാളികളുടെ മറ്റ് ചികിത്സകൾ മുടങ്ങുമെന്നാണ് ഇവരുടെ ആക്ഷേപം. ഈ ആശുപത്രി കോവിഡ് ആശുപത്രിയാകുന്നതോടെ പിന്നീട് തൊഴിലാളികൾക്ക് എന്തെങ്കിലും ചികിത്സവേണമെങ്കിൽ 40 കിലോമീറ്ററോളം അകലെ പുനലൂർ താലൂക്കാശുപത്രിയിലെത്തണം. നെടുമ്പാറയിൽ സ്കൂൾ കെട്ടിടം, പഞ്ചായത്ത് ഓഡിറ്റോറിയം എന്നിവ കോവിഡ് ആശുപത്രിക്കായി ഏറ്റെടുക്കാവുന്നതാണന്നും യൂനിയൻ നേതാക്കൾ ചൂണ്ടിക്കാട്ടി. ആര്യങ്കാവിൽ ഫയർഫോഴ്സ് ചെക്പോസ്​റ്റിലേക്ക് മിനിലോറി ഇടിച്ചുക‍യറി(ചിത്രം)പുനലൂർ: കോവിഡ് പരിശോധയുടെ ഭാഗമായി ആര്യങ്കാവിൽ പ്രവർത്തിക്കുന്ന ഫയർഫോഴ്സ് ഡിസിൻഫെക്​ഷൻ ചെക് പോസ്​റ്റിലേക്ക് മിനിലോറി ഇടിച്ചുകയറി. ഡ്യൂട്ടിയിലുണ്ടായിരുന്ന നാല്​ സേനാംഗങ്ങൾ തലനാരിഴക്ക് രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ 11.15 ഓടെയായിരുന്നു അപകടം. ആലംകുളത്തുനിന്ന് പച്ചക്കറി പത്തനംതിട്ടയിൽ എത്തിച്ച് മടങ്ങിയ തമിഴ്നാട്ടിലെ മിനിലോറിയാണ് നിയന്ത്രണം വിട്ട് ചെക്പോസ്​റ്റിലേക്ക് ഇടിച്ചുകയറിയത്. അപകടസമയം മഴയായതിനാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആർ. ജയകുമാർ, ഷൈൻ എൻ. മണി, നിശാന്ത് കുമാർ, അജിത്ത് എന്നിവർ താൽക്കാലിക ക്യാബിനിൽ ഇരിക്കുകയായിരുന്നു. മിനിലോറി ക്യാബിനോട് ചേർന്നുള്ള കൂറ്റൻ തേക്കുമരത്തിൽ ഇടിച്ചുനിന്നതിനാൽ ക്യാബിനിലേക്ക് ഇടിച്ചുകയറിയില്ല. അപകടത്തെതുടർന്ന് പുറത്തിറങ്ങാനാകാതെ മിനിലോറിയിൽ കുടുങ്ങിയ ഡ്രൈവർ ആലംകുളം സ്വദേശി ശിവലിഗം (24), സഹായി ജോൺ (26) എന്നിവരെ ഫയർഫോഴ്സ് അധികൃതർ രക്ഷപ്പെടുത്തുകയായിരുന്നു. ഇവർക്കും പരിക്കില്ല. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് ഫയർഫോഴ്സ് പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾക്കുശേഷം ഇതരസംസ്ഥാനത്തുനിന്ന്​ കേരളത്തിലേക്ക് വരുന്ന വാഹനങ്ങൾ അണുമുക്തമാക്കുന്നതിനാണ് പൊലീസ് ചെക്പോസ്​റ്റിനോട് ചേർന്ന് ഫയർഫോഴ്സ് ചെക്പോസ്​റ്റ്​ പ്രവർത്തനം തുടങ്ങിയത്. മലയോരമേഖലയിലെ കുടുംബങ്ങൾക്ക് പട്ടയം: നടപടികൾ പുരോഗമിക്കുന്നു * പട്ടയത്തിനായി 28 വർഷമായുള്ള കാത്തിരിപ്പിന്​ വിരാമമാകും പുനലൂർ: താലൂക്കിലെ മലയോരത്തുള്ള അയ്യായിരത്തോളം കുടുംബങ്ങൾക്ക് കൈവശഭൂമിക്ക് പട്ടയം നൽകാനുള്ള നടപടി പുരോഗമിക്കുന്നു. താലൂക്കിലെ ഇടമൺ, തെന്മല, ആര്യങ്കാവ്​, കുളത്തൂപ്പുഴ, ആയിരനെല്ലൂർ, ഏരൂർ, ചണ്ണപ്പേട്ട, അലയമൺ എന്നീ വില്ലേജുകളിൽ 1977ന് മുമ്പ് മുതൽ താമസിക്കുന്നവരുടെ ഭൂമിക്കാണ് പട്ടയം. 1992ൽ റെയിൽ, ഫോറസ്​റ്റ്​, റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന നടത്തി കൈവശാവകാശ രേഖകൾ നൽകിയെങ്കിലും പട്ടയം നൽകുന്നത് വൈകുകയായിരുന്നു.എട്ട് വില്ലേജുകളിലായി 1300 ഓളം കുടുംബങ്ങൾക്ക് അന്ന് കൈവശരേഖ കൊടുത്തതാണ്. ഇപ്പോൾ വസ്തുക്കൾ ഓഹരി ചെയ്തും മറിച്ചുവിറ്റും അയ്യായിരത്തോളം ആളുകളുടെ കൈവശത്ത് അഞ്ചുമുതൽ 50 സൻെറ് വരെ കൈവശരേഖ കിട്ടിയിട്ടുണ്ട്. ഇവർക്ക് പട്ടയം ലഭിക്കുന്നതിനുവേണ്ടി വനം മന്ത്രി കെ. രാജു ഇടപെട്ടതോടെയാണ് പരിഹാരം ഉണ്ടാകുന്നത്. റവന്യൂ വകുപ്പിനോട് നിലവിലുള്ള വസ്തുക്കൾ അളന്നു തിട്ടപ്പെടുത്താനും നിലവിൽ ഭൂമിയുടെ ഉടമകൾ ആരാ​െണന്ന് കണ്ടെത്താനും ആവശ്യപ്പെട്ടു. ഇതി​ൻെറ ഭാഗമായി താലൂക്ക് സർേവയർമാർ കഴിഞ്ഞ മൂന്നുദിവസങ്ങളിലായി വില്ലേജുകളിൽ വസ്തുവി​ൻെറ സ്കെച്ചും മഹസറും തയാറാക്കിവരികയാണ്. നടപടി പൂർത്തിയാകുന്നതോടെ പട്ടയത്തിനായി 28 വർഷമായുള്ള ഈ കുടുംബങ്ങളുടെ കാത്തിരിപ്പിന് പരിഹാരമാകുമെന്ന് സി.പി.ഐ മണ്ഡലം സെക്രട്ടറി സി. അജയപ്രസാദ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.