കണ്ടച്ചിറ മസ്ജിദിൽ പെരുന്നാൾ നമസ്കാരം

കണ്ടച്ചിറ മസ്ജിദിൽ പെരുന്നാൾ നമസ്കാരം കൊല്ലം: കോവിഡ് മാനദണ്ഡം അനുസരിച്ച് കണ്ടച്ചിറ ജുമാമസ്ജിദിൽ പെരുന്നാൾ, ജുമുഅ നമസ്കാരം നടത്തുമെന്ന് പ്രസിഡൻറ് മുഹമ്മദ് ഫാഫി അൽകൗസരിയും സെക്രട്ടറി എസ്. നിസാറും അറിയിച്ചു. 100 പേർക്കാണ് പ്രവേശനം. പങ്കെടുക്കാനുള്ളവർ വ്യാഴാഴ്ച വൈകീട്ട്​ അഞ്ചിനകം 9447727379, 8848896456 എന്നീ നമ്പരുകളിൽ രജിസ്​റ്റർ ചെയ്യണം. വീട്ടിൽനിന്ന് അംഗശുദ്ധിവരുത്തി മുസല്ലയുമായാണ്​ എ​ത്തേണ്ടത്​. പെരുന്നാൾ നമസ്കാരം രാവിലെ 7.30നും ജുമുഅ നമസ്കാരം ഉച്ചക്ക് ഒന്നിനും നടക്കും. ചീഫ് ഇമാം എസ്. അയ്യൂബ്ഖാൻ മഹ്ളരി നേതൃത്വം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.