കോവിഡ് പരിശോധന കിറ്റുകൾ കൈമാറി

തിരുവനന്തപുരം: എം.എൽ.എ എസ്​.ഡി.എഫ്​ ഫണ്ടിൽ നിന്നനുവദിച്ച 5.40 ലക്ഷം രൂപ ഉപയോഗിച്ച് കെ.എം.എസ്​.സി.എൽ മുഖേന വാങ്ങിയ 1000 ആൻറിജൻ ടെസ്​റ്റ്​ കിറ്റുകൾ നെയ്യാറ്റിൻകര താലൂക്ക് കോവിഡ് പ്രതിരോധ കോഓഡിനേറ്റർ ഡോക്ടർ ജവഹറിന് കൈമാറി. നെയ്യാറ്റിൻകര മണ്ഡലത്തിൽപെടുന്ന ഒന്നര കിലോമീറ്ററോളം വരുന്ന പൊഴിയൂർ, പരുത്തിയൂർ, തെക്കേ കൊല്ലംകോട് തീരപ്രദേശത്തെ ടെസ്​റ്റിങ്ങിനാണ് ഈ 1000 കിറ്റുകളും ഉപയോഗിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ ഇതാദ്യമായാണ് എം.എൽ.എ ഫണ്ടിൽനിന്ന്​ വാങ്ങിയ ടെസ്​റ്റ്​ കിറ്റുകൾ പരിശോധനക്ക് ഉപയോഗിക്കുന്നത്. photo file name: IMG-20200727-WA0022.jpg IMG-20200727-WA0019.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.