പ്രവാസി വീട്ടിൽ കയറുന്നത് നാട്ടുകാർ എതിർത്തു; പൊലീ​െസത്തി വീട്ടിൽ കയറ്റി

പ്രവാസി വീട്ടിൽ കയറുന്നത് നാട്ടുകാർ എതിർത്തു; പൊലീ​െസത്തി വീട്ടിൽ കയറ്റി പരവൂർ: നാട്ടിലെത്തിയ പ്രവാസിയായ യുവാവ് ക്വാറൻറീനിൽ കഴിയാൻ സ്വന്തംവീട്ടിൽ കയറുന്നത് നാട്ടുകാർ എതിർത്തു. പൂതക്കുളം വില്ലേജ് ഓഫിസിന്​ സമീപം ഞായറാഴ്ചയാണ് നാട്ടുകാരുടെ എതിർപ്പുമൂലം യുവാവിന് മണിക്കൂറുകളോളം വീട്ടിൽ കയറാനാവാതെ പുറത്തുനിൽക്കേണ്ടിവന്നത്. പരവൂർ പൊലീ​െസത്തി അനുനയിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും നാട്ടുകാരിൽ ചിലർ വഴങ്ങിയില്ല. ഒടുവിൽ പൊലീസ് നിർബന്ധപൂർവം എല്ലാവരെയും മാറ്റി യുവാവിനെ വീട്ടിൽ പ്രവേശിപ്പിച്ചു. പരവൂരിൽ ഒരാൾക്കുകൂടി കോവിഡ്പരവൂർ: ഒരാൾക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ പരവൂരിൽ കോവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം 12 ആയി. പരവൂർ തെക്കുംഭാഗം സ്വദേശിക്കാണ് ഞായറാഴ്​ച രോഗം സ്ഥിരീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.