പെരുമ്പാമ്പിനെ പിടികൂടി

പെരുമ്പാമ്പിനെ പിടികൂടി (ചിത്രം)പത്തനാപുരം: തോട്ടിലൂടെ ഒഴുകി വന്ന പെരുമ്പാമ്പിനെ പിടികൂടി. പുന്നല ചാച്ചിപ്പുന്ന തച്ചക്കോട് ജനവാസമേഖലയിലൂടെയുള്ള തോട്ടിലാണ് കഴിഞ്ഞദിവസം പെരുമ്പാമ്പിനെ കണ്ടത്. കാട്ടിലൂടെ ഒഴുകി വരുന്ന തോട്ടില്‍ ശക്തമായ മഴ കാരണം നീരൊഴുക്ക് വർധിച്ചിരുന്നു. രാത്രിയില്‍ സമീപവാസികള്‍ കുളിക്കുന്നതിനിടെയാണ് പാമ്പ് ഒഴുകി എത്തിയത്. ആറടിയിലധികം നീളമുണ്ട്​. കടശ്ശേരി ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ നിസാമി​ൻെറ നേതൃത്വത്തിലുള്ള ഫോറസ്​റ്റ്​ വാച്ചര്‍മാരെത്തി പെരുമ്പാമ്പിനെ പിടികൂടി ഉള്‍ക്കാട്ടില്‍ കൊണ്ടുവിട്ടു.അഞ്ചലിലെ രണ്ട് വാർഡുകളിൽ കർശന നിയന്ത്രണം* സമ്പർക്കം മൂലം കോവിഡ് ബാധിതർ വർധിക്കുന്നു അഞ്ചൽ: ഗ്രാമപഞ്ചായത്തിലെ രണ്ട് വാർഡുകളെ ട്രിപ്ൾ ലോക്ഡൗണിന്​ സമാനമായി കർശന നിയന്ത്രണത്തിലാക്കി. ചൂരക്കുളം, തഴമേൽ വാർഡുകളെയാണ് അനിശ്ചിതകാലത്തേക്ക്​ പ്രത്യേക നിയന്ത്രണത്തിലാക്കിയത്. വാർഡുകളിൽ സമ്പർക്കം മൂലം കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണിത്​. ഇവിടേക്കുള്ള എല്ലാ വഴികളും പൊലീസ് അടച്ചു. വീടുകൾക്കാവശ്യമായ സാധനങ്ങൾ ആവശ്യാനുസരണം എത്തിച്ചുനൽകുന്നതിന് ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയ സന്നദ്ധ പ്രവർത്തകരുടെ സേവനം ഉറപ്പാക്കി. കണ്ടെയ്ൻമൻെറ് സോണായി പ്രഖ്യാപിക്കപ്പെട്ട അഞ്ചൽ ടൗണിലെ വ്യാപാരസ്ഥാപനങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തി. ഇതുപ്രകാരം ഇന്നുമുതൽ രാവിലെ ഏഴുമുതൽ ഉച്ചക്ക് ഒന്നുവരെ മാത്രമാണ് പ്രവർത്തനാനുമതി. നിയന്ത്രണങ്ങളോട് പൊതുജനം സഹകരിക്കണമെന്ന് പൊലീസു​ം ആരോഗ്യ, ഗ്രാമപഞ്ചായത്ത് അധികൃതരും അറിയിച്ചു.വെളിനല്ലൂർ പഞ്ചായത്തിൽ മൂന്ന് വാർഡുകൾ അടച്ചുവെളിയം: വെളിനല്ലൂർ പഞ്ചായത്തിൽ നിയന്ത്രണം കടുപ്പിച്ച് പൊലീസ്. പഞ്ചായത്തിലെ റോഡുവിള, വട്ടപ്പാറ, 504 എന്നീ വാർഡുകൾ പൂർണമായും അടച്ചു. ഈ വാർഡുകളിലെ താമസക്കാർക്ക് എന്തെങ്കിലും ആവശ്യസാധനങ്ങൾ വാങ്ങണമെങ്കിൽ വളൻറിയർമാരെ ബന്ധപ്പെടണം. 15 വളൻറിയർമാർ മൂന്ന് വാർഡിൽ സേവനത്തിനുണ്ടാവും. ഇവരെ ഫോണിൽ ബന്ധപ്പെട്ടാൽ സാധനങ്ങൾ വീട്ടിൽ എത്തിക്കും. മേഖലയിൽ 40 ഓളം കോവിഡ് കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പൂയപ്പള്ളി പൊലീസ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. ഞായറാഴ്ച വെളിനല്ലൂരിൽ രണ്ട് പേർക്ക്​ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.