കേശവപുരത്ത് സ്രവ പരിശോധനക്കെത്തിയയാൾക്കും പോസിറ്റിവ്

കിളിമാനൂർ: നഗരൂർ പഞ്ചായത്തിലെ കേശവപുരം കമ്യൂണിറ്റി ഹെൽത്ത് സൻെററിൽ വെള്ളിയാഴ്ച നടത്തിയ സ്രവ പരിശോധനയിൽ ഒരാൾക്ക് കോവിഡ് പോസിറ്റിവ്. 19, 21 തീയതികളിൽ ഹെൽത്ത് സൻെററിൽ ചികിത്സക്കെത്തിയ കരവാരം പഞ്ചായത്തിലെ നെല്ലിക്കുന്ന് സ്വദേശിനിയായ യുവതിക്ക് കോവിഡ് പോസിറ്റിവായിരുന്നു. ഈ യുവതിയുടെ ഭർത്താവിനാണ് ഇപ്പോൾ പോസിറ്റിവായത്. യുവതിക്ക് കോവിഡ് പോസിറ്റിവായതിനെതുടർന്ന് ആ ദിവസങ്ങളിൽ ആശുപത്രിയിലെത്തിയവർക്കും സമ്പർക്കമുള്ളവർക്കുമായാണ് വെള്ളിയാഴ്ച സ്രവ പരിശോധന നടത്തിയത്. സ്രവ പരിശോധനയിൽ 69 പേർ പങ്കെടുത്തു. 26 പേർക്ക് ആൻറിജൻ പരിശോധനയാണ് നടത്തിയത്. 43 പേരുടെ സ്രവം ആർ.ടി.പി.സി.ആർ ടെസ്​റ്റിന് അയച്ചു. ഇതി​ൻെറ ഫലം മൂന്നുദിവസം കഴിഞ്ഞേ ലഭ്യമാകൂ. യുവതിയുടെ ഭർത്താവ് വെള്ളല്ലൂർ, മൊട്ടലിൽ പ്രദേശങ്ങളിൽ നിരവധി ജാക്ക് ഹാമർ തൊഴിലാളികളുമായി ജോലി ചെയ്തതായും അറിയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.