അഞ്ചുപേർക്ക് കോവിഡ്; കരുനാഗപ്പള്ളി നഗരസഭ ക്രിട്ടിക്കൽ ക​െണ്ടയ്​ൻമെൻറ്​ സോൺ

അഞ്ചുപേർക്ക് കോവിഡ്; കരുനാഗപ്പള്ളി നഗരസഭ ക്രിട്ടിക്കൽ ക​െണ്ടയ്​ൻമൻെറ്​ സോൺ കരുനാഗപ്പള്ളി: കരുനാഗപ്പള്ളി മേഖലയിൽ, ആലപ്പാട്, കുലശേഖരപുരം, തൊടിയൂർ, തഴവ പഞ്ചായത്തുകളിൽ അഞ്ച​ുപേരുടെ പരിശോധന ഫലം പോസിറ്റിവ്. ആലപ്പാട് പഞ്ചായത്തിൽ 15 വാർഡിലെ 162 പേരെ പരിശോധന നടത്തിയതിൽ രണ്ടുപേർക്കാണ് ഫലം പോസിറ്റിവായത്. കുലശേഖരപുരം പഞ്ചായത്തിൽ എട്ടാം വാർഡിൽ യുവതിക്കും തഴവ പഞ്ചായത്തിലെ കാത്തൂരിലെ യുവാവിനും തൊടിയൂർ ഗ്രാമപഞ്ചായത്തിൽ 15ാം വാർഡിലെ വീട്ടമ്മക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതെല്ലാം സമ്പർക്കം മൂലമാണ്. കരുനാഗപ്പള്ളി മേഖലയിൽ നഗരസഭ പ്രദേശത്തെ 35 ഡിവിഷനുകളും പൂർണമായും ക്രിട്ടിക്കൽ ക​െണ്ടയ്​ൻമൻെറ് സോണായി മാറി. കൂടാതെ ആലപ്പാട്, കുലശേഖരപുരം, തൊടിയൂർ, ക്ലാപ്പന എന്നീ പഞ്ചായത്തുകളും ക്രിട്ടിക്കൽ ക​െണ്ടയ്​ൻമൻെറ് സോണാക്കിയിട്ടുണ്ട്. കുരീപ്പുഴയിൽ ഡെങ്കിയും കൊല്ലം: കുരീപ്പുഴയിൽ ഒരു സ്ത്രീക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കുരീപ്പുഴ പാണ്ടോന്നിക്കടവിലെ 30 വയസ്സുള്ള സ്ത്രീക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ആരോഗ്യ പ്രവർത്തകർ സ്ഥലത്തെത്തി അണുനശീകരണ പ്രവർത്തനം നടത്തി. പ്രദേശത്ത് കൂടുതൽ ജാഗ്രത പുലർത്തുമെന്നും വീടുകൾ തോറും ബോധവത്​കരണം നടത്തുമെന്നും ആരോഗ്യവകുപ്പ്​ അധികൃതർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.