കോവിഡ് സ്ഥിരീകരിച്ചയാളെ നാലുതവണ ആശുപത്രി മാറ്റി

കൊല്ലം: കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ച മധ്യവയസ്കനെ അഞ്ചുദിവസത്തിനുള്ളില്‍ നാലുതവണ കെട്ടുകെട്ടിച്ച് ആരോഗ്യവകുപ്പ്. കഴിഞ്ഞ തിങ്കളാഴ്ച നിലമേല്‍ സര്‍ക്കാര്‍ അശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ച പ്രദേശവാസിയെ അന്ന്​ വൈകീട്ട് കൊല്ലം ജില്ല ആശുപത്രിയിലേക്കെത്തിച്ച്​ ചികിത്സ ആരംഭിച്ചു. രണ്ടു ദിവസത്തിനുശേഷം 23ന് വൈകീട്ട്​ വസ്ത്രങ്ങളും മറ്റു സാധനങ്ങളുമൊക്കെയായി ശാസ്താംകോട്ടയിലെ എൻജിനീയറിങ് കോളജില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് കെയര്‍ സൻെററിലേക്ക് മാറ്റി. അടുത്തദിവസം രാത്രി 11ന് ആംബുലന്‍സെത്തി ആരോഗ്യവകുപ്പിൻെറ നിര്‍ദേശപ്രകാരമെന്നറിയിച്ച് വീണ്ടും ഇദ്ദേഹത്തെ കൊല്ലം ജില്ല ആശുപത്രിയിലേക്ക് കൊണ്ടുവന്നു. എന്നാല്‍ തങ്ങളാരും ആവശ്യപ്പെട്ടിട്ടില്ലെന്നും കൂടാതെ താമസിപ്പിക്കാന്‍ ആശുപത്രിയില്‍ സ്ഥലമില്ലെന്നും അതിനാല്‍ ശാസ്താംകോട്ടക്ക് തന്നെ മടങ്ങിപ്പോകണമെന്നും ജില്ല ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടതോടെ ആശുപത്രിക്ക് മുന്നില്‍ രോഗിക്ക് പ്രതിഷേധിക്കേണ്ടി വന്നു. പ്രതിഷേധം നീണ്ടതോടെ രാത്രി വൈകി ആശുപത്രി അധികൃതര്‍ ഇടപെട്ട് സ്​റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന ഫസ്​റ്റ് ലൈന്‍ ട്രീറ്റ്മൻെറ് സൻെററിലെത്തിച്ചു. പ്രമേഹരോഗികൂടിയായ ഇദ്ദേഹത്തിന് ആവശ്യമായ ചികിത്സ ലഭിച്ചിട്ടില്ലെന്ന് പരാതിയുണ്ട്. ഇതിനിടെ ഇയാളുടെ ആശുപത്രിരേഖകളില്‍ പേരും വയസ്സും തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും പരാതിയുണ്ട്​. അഞ്ചലിൽ കുടുംബത്തിലെ നാലുപേരുൾപ്പെടെ എട്ടുപേർക്ക് കോവിഡ് അഞ്ചൽ: പഞ്ചായത്തിലെ ഏറം മേഖലയിൽ ഒരു കുടുംബത്തിലെ നാലുപേരുൾപ്പെടെ എട്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മത്സ്യവ്യാപാരവുമായി ബന്ധപ്പെട്ടാണ് രോഗം പിടിപെട്ടതെന്നാണ് സംശയം. ഇടമുളയ്‌ക്കൽ പാലമുക്കിലും ഒരാൾക്ക് രോഗബാധയുണ്ടായി. കഴിഞ്ഞ ആഴ്ച പടിഞ്ഞാറ്റിൻകരയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളയാളുടെ സമ്പർക്കപട്ടികയിലുള്ള ആളാണിത്. പാലമുക്ക് പടിഞ്ഞാറ്റിൻകര പ്രദേശങ്ങൾ ഇയാളുടെ സമ്പർക്കത്തിൽപെടുന്നു. അഞ്ചൽ, ഇടമുളയ്ക്കൽ പഞ്ചായത്തുകളിലായി മറ്റുചിലരുടെയും പരിശോധനാഫലം പോസിറ്റിവായിട്ടുണ്ട്. ഖത്തറിൽനിന്ന്​ വന്ന ഒരാൾക്കും കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.