*രണ്ടാഴ്ചയിലേറെയായി മത്സ്യബന്ധനമേഖല നിശ്ചലമാണ് കൊല്ലം: പെട്ടെന്നുണ്ടായ കോവിഡ് തീവ്രവ്യാപനത്തിൽ നട്ടെല്ലൊടിഞ്ഞ് തീരമേഖലയിലെ മത്സ്യത്തൊഴിലാളികൾ. ലോക്ഡൗണിനെതുടർന്ന് നിശ്ചലമായ മേഖലയിൽ തുടർന്നുണ്ടായ ഇളവുകൾ ഉണർവുണ്ടാക്കിയിരുന്നു. ഇതിനിടെ ട്രോളിങ് നിരോധനം വന്നു. പരമ്പരാഗത മത്സ്യബന്ധനത്തിന് തടസ്സമില്ലാതിരുന്ന ഈ സമയം നിരവധി കുടുംബങ്ങളാണ് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയത്. മത്സ്യവിൽപനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നാടെങ്ങും ഭീതിയിലുമാണ്. കോവിഡ് കേസുകൾ കുറയാത്ത സാഹചര്യത്തിൽ മേഖല സാധാരണനിലയിലെത്താൻ ഇനിയും ആഴ്ചകളെടുക്കും. മത്സ്യം വാങ്ങുന്നവരുടെ എണ്ണത്തിൽതന്നെ കുറവുണ്ടായിരുന്നു. എല്ലാ ഹാർബറും പൂർണമായും അടച്ചിട്ടിരിക്കുകയാണ്. 2300 രജിസ്ട്രേഡ്് വള്ളങ്ങളും 800 ബോട്ടുകളും 25000ലേറെ മത്സ്യബന്ധന തൊഴിലാളികളും ഉൾപ്പെടുന്ന മേഖലയാണ് അപ്പാടെ സ്തംഭിച്ചിരിക്കുന്നത്. വലയും മത്സ്യബന്ധന ഉപകരണങ്ങളും തിരയെടുക്കുന്ന സ്ഥിതിയിലെത്തിയതോടെ ചിലയിടങ്ങളിൽ തൊഴിലാളികൾതന്നെ സംരക്ഷണത്തിന് മുന്നിട്ടിറങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.