'നിരീക്ഷകരുടെ പ്രസ്​താവനകൾ അപകടം'

തിരുവനന്തപുരം: മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും നിരീക്ഷകരെന്ന്​ പറഞ്ഞുവരുന്ന പലരും നടത്തുന്ന അഭിപ്രായ പ്രകടനങ്ങൾ തെറ്റിദ്ധാരണ പരത്തുന്നെന്ന്​ മുഖ്യമന്ത്രി. കോവിഡ്​ ശാസ്​ത്രീയ മാർഗങ്ങളിലൂടെ മറികടക്കേണ്ട പ്രതിസന്ധിയാണ്​. ആ മേഖലയിൽ വിദഗ്​ധ ജ്​ഞാനവും അനുഭവ സമ്പത്തുമുള്ള വ്യക്തികളാണ്​ പോരാട്ടം നയിക്കുന്നത്​. ചർച്ചകളിൽ നിരീക്ഷകരായി വരുന്ന വൈദഗ്​ധ്യമില്ലാത്തവർ അശാസ്​ത്രീയവും അബദ്ധവുമായ കാര്യങ്ങൾ പ്രസ്​താവിക്കുന്നത്​ പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കും. ഇവർ പ്രശ്​നത്തെ പെരുപ്പിക്കാനോ ന്യൂനീകരിക്കാനോ ആണ്​ ​ശ്രമിക്കുന്നത്​. ഇത്​ രണ്ടും അപകടകരമാണ്​. മാധ്യമങ്ങൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. ഇത്തരം ചർച്ചകളിൽ വിദഗ്​ധരെ കൂടി ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.