നിവേദനം നൽകി

വർക്കല: തീരദേശ മേഖലയായ വെട്ടൂർ ഗ്രാമപഞ്ചായത്ത് പ്രദേശം ക​െണ്ടയ്​ൻമൻെറ്​ സോണായി പ്രഖ്യാപിച്ച് അടച്ചിട്ടിരിക്കുന്നതിനാൽ സാമൂഹിക സുരക്ഷാ പെൻഷനുമായി ബന്ധപ്പെട്ട് തീരദേശവാസികൾക്ക് പ്രത്യേക പരിഗണന നൽകണമെന്ന് ആവശ്യപ്പെട്ട് വെട്ടൂർ പഞ്ചായത്ത് പ്രസിഡൻറ്​ അഡ്വ. അസീം ഹുസൈൻ മുഖ്യമന്ത്രി, തദ്ദേശ ഭരണമന്ത്രി എന്നിവർക്ക് നിവേദനം നൽകി. ● പ്രവാസിയെ കോവിഡ്​രോഗിയെന്ന്​ വിളിച്ച് അപമാനിച്ചതായി പരാതി വർക്കല: ക്വാറൻറീൻ കഴിഞ്ഞ് തുടരെയുള്ള മൂന്ന് കോവിഡ് ടെസ്​റ്റുകളും നെഗറ്റിവായ പ്രവാസിയെ അപമാനിച്ചെന്ന് പരാതി. ഇടവ സ്വദേശിയായ സുരേന്ദ്രൻ നായരാണ് മുഖ്യമന്ത്രി, ഡി.ജി.പി, ജില്ല കലക്ടർ എന്നിവർക്ക് രേഖാമൂലം പരാതി നൽകിയത്. കുവൈത്തിലായിരുന്ന സുരേന്ദ്രൻ നായർ മേയ് 28നാണ് നാട്ടിലെത്തിയത്. തുടർന്ന്, ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീൻ സൻെററിൽ കഴിഞ്ഞു. തുടർന്ന്, കോവിഡ് ടെസ്​റ്റ്​ നെഗറ്റിവായതിനാൽ വീട്ടിലേക്ക് അയച്ചു. എല്ലാ ടെസ്​റ്റുകളിലും നെഗറ്റിവായതിനാലാണ്​ ആരോഗ്യ വകുപ്പ് അധികൃതരുടെ അനുമതിയോടെ ഇടവയിലെ ഒരു ബാർബർ ഷോപ്പിൽ മുറി വെട്ടിക്കുന്നതിനായി പോയത്. എന്നാൽ, ബാർബർ ഷോപ്പുടമ തനിക്ക് കോവിഡുണ്ടെന്നും ക്വാറ​ൻറീനിൽ ഇരിക്കുന്നയാൾക്ക് മുടി വെട്ടാനാകില്ലെന്നും പറഞ്ഞത്രെ. അതേസമയം താൻ ക്വാറ​ൻറീൻ പൂർത്തിയാക്കിയതാണെന്നും എല്ലാ ടെസ്​റ്റുകളിലും റിസൽട്ട് നെഗറ്റിവാണെന്നും അറിയിച്ചിട്ടും ഷോപ്പുടമ നാട്ടുകാരുടെ മുന്നിൽ​െവച്ച് ഉച്ചത്തിൽ കോവിഡ് രോഗിയെന്നുവിളിച്ച്​ ആക്ഷേപിച്ചെന്നാണ് അധികൃതർക്ക് നൽകിയ പരാതിയിൽ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.