വിദ്യാലയമുറ്റത്ത് കപ്പവാഴ കുലച്ചു, രണ്ടു നിറത്തില്‍

നെടുമങ്ങാട്: പള്ളിക്കൂടത്തില്‍ കുട്ടികളില്ലെങ്കിലും കുരുന്നു കൈകള്‍ നട്ടു നനച്ച് പരിപാലിച്ച കപ്പവാഴ കുലച്ചു. അതും രണ്ടു നിറത്തില്‍. മുകളിലത്തെ പടലയിലെ കായ്കളെല്ലാം പച്ച. താഴത്തെ കായകൾ സ്വതവേയുള്ള ചുവപ്പ്. ഇത് ചുവന്ന കപ്പയാണോ, അതോ പച്ചക്കപ്പയാണോയെന്ന് കാണുന്നവര്‍ക്കും സംശയം. ചുള്ളിമാനൂര്‍ ക്രിസ്തു ജ്യോതി സ്‌കൂള്‍ അങ്കണത്തിലാണ് കൗതുകം പകര്‍ന്ന് ഇരുനിറമുള്ള കപ്പക്കുല നില്‍ക്കുന്നത്. ജനിതക പരിവര്‍ത്തനമാണ് ഈ ഇരു നിറകപ്പക്ക്​ പിന്നിലെന്ന് ആനാട് കൃഷി ഒാഫിസര്‍ എസ്. ജയകുമാര്‍ പറയുന്നു. എന്നാല്‍, ഇതി​ൻെറ കന്നുകളില്‍ ഈ പ്രത്യേകത കാണണമെന്നില്ല. കുല കാണാന്‍ കുട്ടികളില്ലല്ലോ എന്ന പരിഭവത്തിലാണ് സ്‌കൂള്‍ മാനേജര്‍ അല്‍ഫോന്‍സ് ലിഗോരിയും പ്രിന്‍സിപ്പല്‍ സിസ്​റ്റര്‍ മഞ്ജുവും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.