വട്ടിയൂർക്കാവ് മേഖലയിൽ വനിതാ കൗൺസിലർക്കും രണ്ട് പൊലീസുകാർക്കും കോവിഡ്

വട്ടിയൂർക്കാവ്‌: വനിതാ കൗൺസിലറും രണ്ട് പൊലീസുകാരും ഉൾപ്പെടെ മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വട്ടിയൂർക്കാവ്​ മേഖലയിലെ വാർഡ് കൗൺസിലർക്കും വട്ടിയൂർക്കാവ് സ്​റ്റേഷനിലെ മൂന്നാംമൂട് സ്വദേശിയായ എ.എസ്.ഐക്കും വിഴിഞ്ഞം സ്വദേശിയായ സിവിൽ പൊലീസ് ഒാഫിസർക്കുമാണ് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. കൗൺസിലർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരുടെ രോഗ ഉറവിടം വ്യക്തമായിട്ടില്ല. സിവിൽ പൊലീസ് ഒാഫിസർ ഏഴാം തീയതി മുതൽ വിഴിഞ്ഞത്ത് കോസ്​റ്റൽ ഡ്യൂട്ടിയിലായിരുന്നു. തുടർന്ന് അവധിയെടുത്ത് വീട്ടിലേക്ക് പോയി. സ്​റ്റേഷനിലെ ഒരു പൊലീസുകാരന് ഞായറാഴ്ച കോവിഡ് കണ്ടെത്തിയതിനെതുടർന്ന് എ.എസ്.ഐ അന്നുമുതൽ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആലോചനയോഗങ്ങൾ, പാർട്ടി മീറ്റിങ്ങുകൾ, മരണവീടുകൾ ഉൾപ്പെടെ നിരവധി സ്ഥലങ്ങൾ വനിതാ കൗൺസിലർ സന്ദർശിച്ചിട്ടുണ്ട്. കൗൺസിലർക്ക് രോഗം സ്ഥിരീകരിച്ചതോടെ മേഖലയിലെ നിരവധി ആളുകൾ നിരീക്ഷണത്തിലാണ്. വട്ടിയൂർക്കാവ് മേഖലയിൽ രോഗവ്യാപനം കുറയ്ക്കുന്നതിന്​ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് അധികൃതർ ആലോചിക്കുന്നുണ്ട്. നഗരസഭയും ആരോഗ്യവകുപ്പധികൃതരും സുരക്ഷ മുൻകരുതൽ തുടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.