ജില്ലതല ബാങ്കിങ്​ അവലോകനസമിതി യോഗം

തിരുവനന്തപുരം: ലീഡ് ബാങ്കി​ൻെറ നേതൃത്വത്തിൽ നടക്കുന്ന വ്യാഴാഴ്​ച രാവിലെ 10.30ന് ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യും. ജില്ല കലക്ടർ ഡോ. നവ​േജ്യാത് ഖോസ അധ്യക്ഷത വഹിക്കും. റിസർവ് ബാങ്ക് അസി. ജനറൽ മാനേജർ വി.വി. വിശാഖ്, നബാർഡ് ജില്ലവികസന ഓഫിസർ ജി.എസ്. അനീഷ്കുമാർ എന്നിവർ ജില്ലയിലെ ബാങ്കുകളുടെ വായ്പവിതരണമുൾപ്പെടെയുള്ള പ്രവർത്തനം അവലോകനം ചെയ്യും. 2020-21 വർഷത്തെ വാർഷികപദ്ധതിരേഖ കലക്ടർ പ്രകാശനം ചെയ്യും. ഐ.ഒ.ബി ഡെപ്യൂട്ടി ജനറൽ മാനേജർ വി.എച്ച്. സുരേഷ്, ലീഡ് ജില്ല മാനേജർ ജി. ശ്രീനിവാസ പൈ, വിവിധ ബാങ്കുകളുടെ മേഖലാ മേധാവികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. ഗൂഗ്​ൾ മീറ്റിലൂടെ ഓൺലൈനായാണ് അവലോകനസമിതി യോഗം ചേരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.