കുമ്മിൾ പ്രാഥമികാരോഗ്യ കേന്ദ്രം അടച്ചു

(ചിത്രം) കടയ്ക്കൽ: ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് . ആരോഗ്യ പ്രവർത്തകരടക്കം ഇരുന്നൂറിലേറെ പേർ നിരീക്ഷണത്തിലായി. ബുധനാഴ്ചയാണ് പി.എച്ച്.സി യിലെ താൽക്കാലിക ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടർന്നാണ് മെഡിക്കൽ ഓഫിസർ അടക്കം 15 ആരോഗ്യ പ്രവർത്തകരോട്​ ക്വാറൻറീനിൽ പോകാൻ നിർദേശം നൽകിയത്. ആശുപത്രിയിൽ ചികിത്സക്കെത്തിയവരെയും പഞ്ചായത്തി​ൻെറ വിവിധ മേഖലകളിൽ പ്രതിരോധ കുത്തിവെപ്പിൽ പങ്കെടുത്തവരെയുമാണ് നിരീക്ഷണത്തിലാക്കിയത്. കണ്ടെയ്​ൻമൻെറ്​ സോണിലുളള കുമ്മിൾ പഞ്ചായത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഏഴു പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം വർധിക്കുന്നെന്ന ആശങ്ക പടരുന്നതിനിടെയാണ് ഡോക്ടറും കോവിഡ് പോസിറ്റിവ് പട്ടികയിലായത് . ഇട്ടിവ പഞ്ചായത്തിലെ ഇരുന്നൂറോളം പേരെ ബുധനാഴ്ച നിലമേൽ, വെളിനല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ കോവിഡ് പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഇവരിൽ ആറുപേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് വിവരം. ജില്ല പഞ്ചായത്തി​ൻെറ കോട്ടുക്കൽ കൃഷിത്തോട്ടത്തിലെ തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അമ്പതോളം പേരെ നിരീക്ഷണത്തിലാക്കി. ചിതറ പഞ്ചായത്തിൽ മടത്തറ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നൂറോളം പേരെ പരിശോധനക്ക് വിധേയമാക്കി. ബുധനാഴ്​ച മൂന്നു വയസ്സുള്ള കുട്ടിക്ക് രോഗം സ്ഥിരീകരിച്ചു. നിലവിൽ മടത്തറ മേഖലയിൽ 20 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. വിളക്കുപാറയിൽ സമ്പർക്കം: ഒരാൾക്ക് കോവിഡ് അഞ്ചൽ: ഏരൂർ പഞ്ചായത്തിലെ വിളക്കുപാറയിൽ സമ്പർക്കത്തിലൂടെ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രിയിൽനിന്ന് ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ രോഗിക്കും ഇദ്ദേഹത്തി​ൻെറ ബന്ധുക്കൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരെ ആരോഗ്യ വകുപ്പ് ഹോം ക്വാറൻറീനിലേക്ക് മാറ്റി. അങ്ങനെ കഴിഞ്ഞുവന്ന യുവാവാണിത്. കഴിഞ്ഞ ദിവസം രാവിലെ പത്തോടെ ആരോഗ്യ വകുപ്പ് അധികൃതരെത്തി ഇയാളെ അഞ്ചലിലെ കോവിഡ് പരിശോധനാ കേന്ദ്രത്തിലെത്തിച്ച് സ്രവ പരിശോധന നടത്തി. രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽ പ്രദേശത്തുള്ള കുടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് ആരോഗ്യ പ്രവർത്തകർ. ഇതിനെത്തുടർന്ന് പൊലീസും ആരോഗ്യ വകുപ്പും ചേർന്ന് കഴിഞ്ഞ ദിവസം പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കുകയും രോഗികളുമായി നേരിട്ട് സമ്പർക്കത്തിലേർപ്പെട്ടവർ കർശനമായി ക്വാറൻറീനിൽ കഴിയണമെന്ന് നിർദേശിക്കുകയും ചെയ്തു. അധികൃതരുടെ നിർദേശങ്ങൾ പാലിക്കാതെ ക്വാറൻറീനിൽ കഴിയുന്നവർ പുറത്തിറങ്ങുകയും മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെടുകയും ചെയ്യുന്നത് നാട്ടുകാരിൽ ആശങ്കയുളവാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.