പഞ്ചായത്തുവക ഭൂമി കൈയേറി മതില്‍ കെട്ടിയതായി പരാതി

വെള്ളറട: പഞ്ചായത്തുവക ഭൂമി കൈയേറി മതില്‍ ​െകട്ടിയതായി പരാതി. കോറോണവ്യാപന സഹചര്യത്തില്‍ ചെറിയകൊല്ല ഉണ്ടന്‍കോടില്‍ പഞ്ചായത്തുവക ഭൂമിയാണ്​ സ്വകാര്യ വ്യക്തി കൈയേറി മതില്‍ കെട്ടിയത്​. രണ്ട്​ സൻെറ്​ ഭൂമിയും കിണറും സ്വകാര്യവ്യക്തി മതില്‍ കെട്ടി അടച്ചതില്‍ പ്രതിഷേധം ശക്തമായി. കുന്നത്തുകാല്‍ പഞ്ചായത്തില്‍ കണ്ടെയ്​ൻമൻെറ്​ സോണായ സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള കൈയേറ്റം നടന്നത്. കൈയേറ്റത്തെ തുടര്‍ന്ന് 40 ലധികം കുടുംബങ്ങള്‍ക്ക് വെള്ളം എടുക്കാനോ വഴി നടക്കാനോ സാധിക്കാത്ത അവസ്ഥയാണ്. പഞ്ചായത്ത് ഭൂമി അനധികൃതമായി നിര്‍മിച്ചതിനെ പൊളിച്ചുമാറ്റണമെന്ന് ബി.ജെ.പി മേഖല പ്രസിഡൻറ്​ ചെറിയകൊല്ല പ്രദീപ് ആവശ്യപ്പെട്ടു. ചിത്രം. panchyathe ചെറിയകൊല്ലക്ക് സമീപം ഉണ്ടന്‍കോടില്‍ പഞ്ചായത്തുവക ഭൂമി സ്വകാര്യവ്യക്തി കൈയേറി മതില്‍ കെട്ടിയ നിലയില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.