ചെമ്പകമംഗലത്ത് വാഹനങ്ങൾ കത്തിനശിച്ചു

മംഗലപുരം: ചെമ്പകമംഗലത്ത് സ്വകാര്യ വ്യക്തിയുടെ ഗാരേജിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിനശിച്ചു. ചിറയിൻകീഴ് ശാർക്കര ബിജുവി​ൻെറ ഉടമസ്ഥതയിലുള്ള ലോറിയും കടയ്ക്കൽ കോട്ടപ്പുറം സ്വദേശിയുടെ പിക്​-അപ് വാനും ഒരു ബൈക്കുമാണ് കത്തിയത്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് സവാള കൊണ്ടുവന്ന് ചെറിയ പിക്​-അപ് വാഹനങ്ങളിൽ വിതരണം ചെയ്യുന്നതിനു വേണ്ടിയാണ് വാഹനങ്ങൾ ഇവിടെ നിർത്തിയിട്ടിരുന്നത്. ചെമ്പകമംഗലം സ്വദേശി ​േജ്യാഷിയുടെ ഉടമസ്ഥതയിലുള്ള ഗാരേജിലാണ് തിങ്കളാഴ്ച രാത്രി ഒന്നിന്​ തീകത്തുന്നത് പരിസരവാസികൾ കണ്ടത്. രണ്ട് വാഹനങ്ങളിലും മുഴുവനായും സവാള നിറച്ചിരുന്നു. ആറ്റിങ്ങൽ അഗ്‌നിശമനരക്ഷാ നിലയത്തിലെ അംഗങ്ങളെത്തി തീഅണച്ചു. എ.എസ്.ടി.ഒ ജി. മനോഹരൻ പിള്ളയുടെ നേതൃത്വത്തിൽ ഗ്രേഡ് എ.എസ്.ടി.ഒ ജി. മധുസൂദനൻ നായർ, എസ്.എഫ്.ആർ.ഒമാരായ സി.ആർ. ചന്ദ്രമോഹൻ, ഷിജാം, എഫ്.ആർമാരായ കെ. ബിനു, വിദ്യാരാജ്, രജീഷ്, പ്രമോദ്, അഖിലേശൻ, ശ്രീരാഗ്, എച്ച്.ജിമാരായ സുരേഷ്, അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് രണ്ട് വാട്ടർ ടെൻഡറുകളിലായി സ്ഥലത്തെത്തി തീ അണച്ചത്. ഏകദേശം 10 ലക്ഷം രൂപയുടെ നാശനഷ്​ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. മംഗലപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസ് രജിസ്​റ്റർ ചെയ്തു. കൂടുതൽ അന്വേഷണം നടത്തിയാലേ തീപിടിത്ത കാരണം അറിയാൻ സാധിക്കുകയുള്ളൂവെന്ന് മംഗലപുരം എസ്.എച്ച്.ഒ പി.ബി. വിനോദ്കുമാർ പറഞ്ഞു കാപ്ഷൻ: IMG-20200720-WA0162 IMG-20200720-WA0161 IMG-20200720-WA0163 തോന്നയ്ക്കൽ ചെമ്പകമംഗലത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തുന്നത് ആറ്റിങ്ങൽ അഗ്‌നിശമനരക്ഷാ നിലയത്തിലെ അംഗങ്ങൾ അണയ്​ക്കാൻ ശ്രമിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.