തെരുവുനായെ രക്ഷിക്കുന്നതിനിടെ അപകടം; മിനിവാൻ മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്

(ചിത്രം) കുളത്തൂപ്പുഴ: മുന്നിൽ ചാടിയ തെരുവുനായെ രക്ഷിക്കാൻ ബ്രേക്ക് ചെയ്ത് വെട്ടിത്തിരിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട മിനി വാൻ മറിഞ്ഞ് വഴിയാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു. പുലര്‍ച്ച നടക്കാനിറങ്ങിയ ചോഴിയക്കോട് കല്ലുകഴി സ്വദേശി ലില്ലിരാജൻ, ബൈക്ക് യാത്രികനായ അനിയൻ കുഞ്ഞ് എന്നിവർക്കാണ് പരിക്കേറ്റത്. തിരുവനന്തപുരം- ചെങ്കോട്ട അന്തര്‍ സംസ്ഥാന പാതയില്‍ ചോഴിയക്കോട് ജങ്​ഷന് സമീപത്ത് തിങ്കളാഴ്ച രാവിലെ ആറോടെയായിരുന്നു അപകടം. കൃഷിക്കാവശ്യമായ ചകിരിച്ചോറുമായി തമിഴ്നാട്ടിൽനിന്ന്​ തിരുവനന്തപുരത്തേക്ക്​ പോകുകയായിരുന്ന മിനി വാന്‍ വളവുതിരിഞ്ഞ്​ വരുന്നതിനിടെ മുന്നിലേക്ക് പെ​െട്ടന്ന് തെരുവുനായ്ക്കള്‍ എടുത്തുചാടുകയായിരുന്നു. ഇവയെ രക്ഷിക്കാനായി പെ​െട്ടന്ന് ബ്രേക്കിട്ടപ്പോൾ നിയന്ത്രണം നഷ്​ടപ്പെട്ട വാൻ വശത്തേക്ക് മറിയുകയും റോഡരികിലൂടെ പോയവര്‍ അപകടത്തില്‍ പെടുകയുമായിരുന്നു. തലയ്ക്കും ന​െട്ടല്ലിനും പരിക്കേറ്റ ലില്ലിരാജനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട ഡ്രൈവര്‍ നാട്ടുകാരുടെ സഹായത്തോടെ വാഹനം നിവര്‍ത്തി റോഡില്‍നിന്ന്​ മാറ്റി. കുട്ടികളുടെ ഹ്രസ്വചിത്രം ശ്ര​േദ്ധയമാകുന്നു ചടയമംഗലം: സംസ്ഥാന ലൈബ്രറി കൗൺസിൽ വായന പക്ഷാചരണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം മത്സരത്തിൽ പങ്കെടുക്കുന്നതിനായി പോരേടം ഡോ. എ.പി.ജെ. അബ്​ദുൽ കലാം പബ്ലിക് ലൈബ്രറിയുടെ ബാലവേദി പ്രവർത്തകർ ചിത്രീകരിച്ച 'ഈ കാലവും കടന്നുപോകും' ഹ്രസ്വചിത്രം കാലികപ്രസക്തിയുള്ള ആശയംകൊണ്ട് ശ്രദ്ധനേടുന്നു. ഓൺലൈൻ പഠനസമ്പ്രദായം എല്ലാ കുട്ടികൾക്കും എത്തിക്കേണ്ടതി​ൻെറ ആവശ്യകതയാണ് ലഘു ചിത്രീകരണത്തി​ൻെറ ഇതിവൃത്തം. ലൈബ്രറി സെക്രട്ടറി വിഷ്ണു, പ്രസിഡൻറ്​ സുഹൈൽ, സുഭാഷ്, നഹാസ്, അമൽ, ദുൽഫുക്കർ എന്നിവരുടെ നേതൃത്വത്തിൽ ബാലവേദി അംഗങ്ങളായ ദേവദത്ത്, അഖിൽരാജ്, ഇർഫാൻ, ദേവനന്ദൻ എന്നിവരാണ് അഭിനയിച്ചത്. കോവിഡ്​ വ്യാപന സാധ്യത: കർശന നിർദേശവുമായി പഞ്ചായത്ത് കുളത്തൂപ്പുഴ: കോവിഡ്​ വ്യാപനം ഒഴിവാക്കാൻ പൊതുജനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് രംഗത്ത്. സമൂഹവ്യാപനമുണ്ടായതായി കണ്ടെത്തിയതിനെതുടര്‍ന്ന് കുളത്തൂപ്പുഴയുടെ അതിര്‍ത്തി പ്രദേശങ്ങളായ ഏരൂര്‍, അലയമണ്‍, തെന്മല, ചിതറ, അഞ്ചല്‍, കരവാളൂര്‍ തുടങ്ങിയ പഞ്ചായത്തുകള്‍ മുഴുവൻ ക​​ണ്ടെയ്​ൻമൻെറ് സോണുകളായി ജില്ല ഭരണകൂടം പ്രഖ്യാപിച്ചിരിക്കുകയാണ്. മുന്‍കരുതല്‍ എന്നനിലയില്‍ ദുരന്തനിവാരണസമിതിയും കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തും പൊലീസും ചേർന്ന് കോവിഡ് നിയന്ത്രണം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. സമീപ പഞ്ചായത്തുകളിലേക്കുള്ള യാത്ര കര്‍ശനമായി നിരോധിച്ചു. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാന്‍ പാടില്ലെന്നും സാമൂഹിക അകലം പാലിക്കണമെന്നും ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മൈക്കിലൂടെ നല്‍കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.