ആലപ്പാട്ട്​ ശക്തമായ കടൽക്ഷോഭം; കൂറ്റൻ തിരമാലകൾ തീരത്തേക്ക്

കരുനാഗപ്പള്ളി: ആലപ്പാട് തീരത്ത് ശക്തമായ കടൽക്ഷോഭം. ചെറിയഴീക്കൽ, പണ്ടാരതുരുത്ത്, വെള്ളനാതുരുത്ത് ഭാഗങ്ങളിലാണ്​ ഞായറാഴ്ച രാവിലെ മുതൽ കടൽക്ഷോഭം അതിശക്തമായത്. ആലപ്പാട്ടെ തീരദേശ റോഡിലേക്ക് തിരമാലകൾ അടിച്ചുകയറി. കടൽഭിത്തിയില്ലാത്ത ഭാഗത്താണ് കടൽകയറ്റം രൂക്ഷമായത്. മണൽ ചാക്കുകളും തകർന്നിട്ടുണ്ട്. മെറിറ്റ് അവാര്‍ഡ് കരുനാഗപ്പള്ളി: നിർമാണ തൊഴിലാളികളുടെ മക്കളില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് വാങ്ങിയ കുട്ടികള്‍ക്ക് ബില്‍ഡിങ് ആൻഡ് റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി) ജില്ല കമ്മിറ്റി മെറിറ്റ് അവാര്‍ഡ് നല്‍കി. വിതരണോദ്ഘാടനം യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ് അരുണ്‍രാജ് നിർവഹിച്ചു. സംസ്ഥാന സെക്രട്ടറി ആര്‍. ദേവരാജൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.