നെഞ്ചിടിപ്പായി സമ്പർക്കപ്പകർച്ച

ജില്ലയിൽ 53 പേർക്ക് കോവിഡ്, 27 സമ്പർക്കപ്പകർച്ച, ഉറവിടം ലഭ്യമല്ലാത്ത എട്ടുപേർ കൊല്ലം: ജില്ലക്ക് നെഞ്ചിടിപ്പായി കോവിഡ് -19 സമ്പർക്കപ്പകർച്ച. ശനിയാഴ്ച രോഗബാധിതരായ 53 പേരിൽ 27ഉം സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഉറവിടമറിയാത്ത കേസുകളും റിപ്പോർട്ട്​ ചെയ്തു. അടിയന്തര സാഹചര്യം നേരിടാനുള്ള എല്ലാ മുൻകരുതലും യുദ്ധകാലാടിസ്ഥാനത്തിൽ ഒരുക്കുകയാണ് ജില്ല ഭരണകൂടം. ഇതുവരെ ജില്ലയിൽ ക്ലസ്​റ്ററുകൾ രൂപപ്പെട്ടിട്ടില്ലെന്നും സാധ്യത തള്ളിക്കളയാനാകില്ലെന്നും മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയും വ്യക്തമാക്കി. രോഗബാധിതരായവർ വിളക്കുടി കുന്നിക്കോട് സ്വദേശി(32), വെട്ടിക്കവല തലച്ചിറ സ്വദേശി(22), വെട്ടിക്കവല തലച്ചിറ സ്വദേശി(42), ഏരൂര്‍ പത്തടി സ്വദേശിനി(26), പത്തനാപുരം സ്വദേശിനി (30), ഉമ്മന്നൂര്‍ സ്വദേശിനി(45), നെടുമണ്‍കാവ് മേലില കുടിക്കോട് സ്വദേശി(27), വെട്ടിക്കവല തലച്ചിറ സ്വദേശി(27), ഏരൂര്‍ പത്തടി സ്വദേശി(3), കാഞ്ഞാവെളി സ്വദേശി(47), പുനലൂര്‍ സ്വദേശി(27), കൊല്ലം വാണിക്കുടി സ്വദേശി(48), പത്താനാപുരം സ്വദേശി(50), നെടുമണ്‍കാവ് കുടിക്കോട് സ്വദേശി(18), ഏരൂര്‍ ഇളവരംകുഴി സ്വദേശി(45), ഇട്ടിവ കോട്ടുക്കല്‍ സ്വദേശി(40), വെട്ടിക്കവല തലച്ചിറ സ്വദേശി(44), ചടയമംഗലം ഇലവങ്കോട് സ്വദേശി(26), ശാസ്താംകോട്ട പല്ലിശ്ശേരിക്കല്‍ സ്വദേശി(61), പെരിനാട് സ്വദേശി(31), നീണ്ടകര പരിമണം സ്വദേശി(49), ചവറ കുളങ്ങരഭാഗം സ്വദേശി(71), കാഞ്ഞാവെളി സ്വദേശിനി(28), വെട്ടിക്കവല ചിരട്ടക്കോണം സ്വദേശി(42), ചടയമംഗലം മന്നംപറമ്പ് സ്വദേശി(48), പൂയപ്പള്ളി നെടുമണ്‍കാവ് സ്വദേശി(24), വെട്ടിക്കവല പനവേലി സ്വദേശിനി(21), വെട്ടിക്കവല തലച്ചിറ സ്വദേശി(47), അഞ്ചല്‍ മാവിള സ്വദേശിനി(39), വെട്ടിക്കവല തലച്ചിറ സ്വദേശി(42), വെട്ടിക്കവല തലച്ചിറ സ്വദേശി(28), വെട്ടിക്കവല തലച്ചിറ സ്വദേശി(53), വെളിനല്ലൂര്‍ ആലുംമൂട് സ്വദേശി(31), വെളിച്ചിക്കാല കുണ്ടമണ്‍ സ്വദേശിനി(4), അഞ്ചല്‍ തടിക്കാട് സ്വദേശി(39). പുറത്തുനിന്നെത്തിയവർ പെരിനാട് വെള്ളിമണ്‍ സ്വദേശി(50), നെടുമ്പന സ്വദേശി(37), നീണ്ടകര സ്വദേശി(35), കൊട്ടിയം സ്വദേശി(27)- എല്ലാവരും യു.എ.ഇയിൽ നിന്ന്​. 14 തമിഴ്​നാട്​ സ്വദേശികൾ. രോഗംബാധിച്ച തമിഴ്​നാട്​ സ്വദേശികൾ കുളച്ചൽ മേഖലയിലേക്ക് പോകാൻ എത്തിയവരാണ്. പാസുകൾ വഴി മത്സ്യബന്ധന ജോലിക്കായി തൊഴിലുടമകൾ സ്വന്തം ഉത്തരവാദിത്തത്തിൽ കൊണ്ടുവരുകയും അവരുടെ തന്നെ ക്വാറൻറീനിൽ താമസിപ്പിക്കുകയും ചെയ്തവരായിരുന്നു ഇവർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.