ആകാശി​െൻറ മാർക്കിന്​ തിളക്കമേറെ

ആകാശി​ൻെറ മാർക്കിന്​ തിളക്കമേറെ (ചിത്രം) പത്തനാപുരം: ശാരീരികബുദ്ധിമുട്ടുകൾ അതിജീവിച്ച് ആകാശ് നേടിയത് മിന്നുന്ന വിജയം. പിറവന്തൂർ കറവൂർ കാരിക്കുഴി വീട്ടില്‍ പരേതനായ അനില്‍കുമാര്‍-സിജി ദമ്പതികളുടെ മകന്‍ ആകാശ് കെ. അനിലാണ് പ്ലസ് ​ടു പരീക്ഷയിൽ 1200ൽ 1197 മാർക്കും നേടിയത്​. കേൾവിക്കുറവിനെയും സംസാരബുദ്ധിമുട്ടിനെയും അതിജീവിച്ചാണ് ആകാശ് ഒന്നാമനായത്. പുനലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. പ്ലസ് വണിന് പഠിക്കുമ്പോളാണ്​ പിതാവ്​ അനിൽകുമാർ അർബുദബാധിതനായി മരിച്ചത്​. അഞ്ചൽ മേഖലയിൽ അതിജാഗ്രത അഞ്ചൽ: കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കണ്ടെയ്ൻമൻെറ് സോണായ അഞ്ചലും പരിസരപഞ്ചായത്തുകളിലും അതിജാഗ്രത. വാഹന പരിശോധനയും പട്രോളിങ്ങും പൊലീസ് ശക്തമാക്കി. അത്യാവശ്യമല്ലാത്ത കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നവർക്കെതി​െര കർശന നടപടിയാണ് പൊലീസ് സ്വീകരിക്കുന്നത്. മത്സ്യവ്യാപാരികളുമായി സമ്പർക്കം പുലർത്തിയർ 9946900177, 9496086870 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അഞ്ചൽ സി.എച്ച്.സി സൂപ്രണ്ട് ഡോ. ഷമീർ അറിയിച്ചു. യാചനാസമരം അഞ്ചൽ: മുഖ്യമന്ത്രി രാജി​െവക്കണമെന്നാവശ്യപ്പെട്ട്​ യൂത്ത് കോൺഗ്രസ് പുനലൂർ നിയോജക മണ്ഡലം കമ്മിറ്റി ടൗണിലെ സ്വർണക്കടകൾക്ക് മുന്നിൽ യാചനാസമരം നടത്തി. സംസ്ഥാന വൈസ് പ്രസിഡൻറ് എസ്.ജെ. പ്രേംരാജ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് ഷെറിൻ അഞ്ചൽ അധ്യക്ഷത വഹിച്ചു. അനസ് അലി, സൈജു, മനോജ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.