പനവൂരിൽ വഴികൾ അടച്ചു

നെടുമങ്ങാട്​: പനവൂർ പഞ്ചായത്തിൽ ആറുപേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പനവൂരിലേക്കുള്ള എല്ലാ വഴികളും അടയ്ക്കുകയും പൊതു ഗതാഗതം പൂർണമായും നിർത്തി​െവക്കുകയും ചെയ്തിട്ടുണ്ടെന്ന് തഹസിൽദാർ എം.കെ. അനിൽകുമാർ അറിയിച്ചു. പനവൂരിലെ കരിക്കുഴിയിലാണ് ഒരാൾക്ക് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ പനവൂർ പഞ്ചായത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി. അവരിൽ അഞ്ചുപേരുടെ രോഗബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. കൂടുതൽ പേർക്ക് രോഗം പകരാതിരിക്കാൻ കർശന മുൻകരുതൽ നടപടികൾ ആവശ്യമായതിനാൽ പനവൂർ നിവാസികൾ പൂർണമായും കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കി കഴിയുന്നതും വീടുകളിൽ തന്നെ കഴിയേണ്ടതാണെന്നും അറിയിപ്പിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.