ഹൈകോടതി വിധി പൗരാവകാശ നിഷേധം -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്​ പത്തുപേർ നടത്തുന്ന സമരങ്ങൾപോലും പാടില്ലെന്ന ഹൈകോടതി നിലപാട് പൗരാവകാശങ്ങൾ നിഷേധിക്കുന്നതാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ്​ ഹമീദ് വാണിയമ്പലം. സർക്കാറുകൾ ജനവിരുദ്ധ നയങ്ങൾ നടപ്പാക്കുന്നതിനാലാണ് ജനങ്ങളുടെ പ്രതിഷേധങ്ങളുയരുന്നത്. ഇത്തരം ജനവിരുദ്ധ തീരുമാനങ്ങളും നടപടികളും കോവിഡ് കാലത്ത് ഉപേക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെടുകയായിരുന്നു വേണ്ടിയിരുന്നത്. ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന നിലപാടുകൾ സർക്കാറുകൾ ഈ കാലത്ത് നിർത്തിവെക്കുകയാണ് സമരങ്ങളുണ്ടാകാതിരിക്കാനുള്ള പരിഹാരം. അത്​ തുടർന്നുകൊണ്ടിരിക്കെ നിയന്ത്രണങ്ങൾ പാലിച്ചുപോലും പ്രതിഷേധിക്കാൻ പാടില്ലെന്ന കോടതി വിധി ഭരണകൂടങ്ങളുടെ ഏകാധിപത്യ വാഴ്ചക്കാണ് വഴിയൊരുക്കുകയെന്ന്​ അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.