ഷെഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ കത്തിനശിച്ചു

കിളിമാനൂർ: വീട‌ിന് സമീപം കാർഷെഡിൽ പാർക്ക് ചെയ്തിരുന്ന കാർ കത്തിനശിച്ചു. തട്ടത്തുമല പറണ്ടക്കുഴി ബീനാഭവനിൽ ബാബുവി​ൻെറ മാരുതി ആൾട്ടോ കെ 10 എന്ന വാഹനമാണ് കത്തിനശിച്ചത്. ഞായറാഴ്ച രാത്രി 8.30 നാണ് സംഭവം. ബാബു ആരോഗ്യപ്രവർത്തകയായ മകളെ ജോലികഴിഞ്ഞ് വിളിച്ചുകൊണ്ടുവരുവാനായി രാത്രി ഏഴിന് കാറുമായി തട്ടത്തുമല ജങ്ഷനിൽ പോയി തിരികെ ഷെഡിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. എ‌ട്ടരയോടെ കാറിൽ നിന്ന്​ തീയും പുകയും ഉയരുകയായിരുന്നു. ഷോർട്ട് സർക്യൂട്ട് മൂലമാകാം കാർ കത്തിയതെന്ന് കരുതുന്നു. കാറി​ൻെറ എൻജിനും ബാറ്ററിയുമടക്കം പൂർണമായും കത്തിനശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.