പെട്രോൾ വിലവർധനക്കെതിരെ ധർണ നടത്തി

കൊല്ലം: പെട്രോൾ-ഡീസൽ വിലവർധനക്കെതിരെയും തൊഴിൽനിയമങ്ങൾ അട്ടിമറിക്കുന്നതിനെതിരെയും പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്​കരിക്കുന്നതിനെതിരെയും ജനത ട്രേഡ്​ യൂനിയൻ ​െസൻറർ (ജെ.ടി.യു.സി) ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണനടത്തി. കൊല്ലം പള്ളിമുക്കിൽ നടത്തിയ ധർണ സംസ്ഥാന ജനറൽ സെക്രട്ടറി പേരൂർ ശശിധരൻ ഉദ്​ഘാടനംചെയ്​തു. ജില്ല ജനറൽ സെക്രട്ടറി എം.എസ്​. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ്​ എം.വി. സോമരാജൻ മങ്ങാട്​, നേതാക്കളായ വല്ലം ഗണേശൻ, ഇടവ ശശി, പത്മനാഭൻ തമ്പി, എസ്​.കെ. രാമദാസ്​, രംഗനാഥൻ, ലതികകുമാരി എന്നിവർ സംസാരിച്ചു. ഷോപ്കോസ് ഇ-ഹെൽപ് കരുനാഗപ്പള്ളി: വ്യാപാര-വാണിജ്യ മേഖലയിലെ തൊഴിലാളികളുടെ വെൽഫെയർ സംഘമായ ഷോപ്കോസിൻെറ ഇ-ഹെൽപ് ഡെസ്​ക്​ കരുനാഗപ്പള്ളിയിൽ തുടങ്ങി. കാപക്സ് ചെയർമാൻ പി.ആർ. വസന്തൻ ഉദ്ഘാടനം ചെയ്തു. ഷോപ്സ് ആൻഡ്​ കമേഴ്സ്യൽ എംപ്ലോയീസ് സഹകരണസംഘം പ്രസിഡൻറ് പി. സജി അധ്യക്ഷത വഹിച്ചു. ഹെൽപ് ഡെസ്ക് നമ്പർ: 9995408023, 7034616919. നിർമാണതൊഴിലാളികൾ പ്രതിഷേധിച്ചു കരുനാഗപ്പള്ളി: വിവിധ ആവശ്യങ്ങളുന്നയിച്ച് ബിൽഡിങ് ആൻഡ് വെൽ കൺസ്ട്രക്​ഷൻ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധധർണ നടത്തി. സി.ഐ.ടി.യു ജില്ല ജോയൻറ് സെക്രട്ടറി പി.ആർ. വസന്തൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ ഏരിയ പ്രസിഡൻറ് എ. വിക്രമൻപിള്ള അധ്യക്ഷത വഹിച്ചു. ആർ. ഗോപി, വി. ദിവാകരൻ, എ. അനിരുദ്ധൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.