സ്വർണക്കടത്ത്: ക്ലിഫ് ഹൗസിനുള്ളിൽ കയറി യുവമോർച്ചയുടെ പ്രതിഷേധം

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ച് അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിനുള്ളിൽ ചാടിക്കടന്ന് പ്രതിഷേധിച്ചു. യുവമോർച്ച ജില്ല കമ്മിറ്റി അംഗം അഖിൽ, പ്രവർത്തകൻ ഹരിപ്രസാദ് എന്നിവരാണ് വൈകീട്ട് ആറോടെ പൊലീസിൻെറ കണ്ണുവെട്ടിച്ച് മതിൽ ചാടിക്കടന്നെത്തിയത്. തുടർന്ന് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്നവർ ഇരുവരെയും പിടികൂടി മ്യൂസിയം പൊലീസിന് കൈമാറി. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.