പുനലൂർ: നഗരസഭ പ്രദേശത്ത് അടുത്ത ആഴ്ചകളിൽ ഇതരസംസ്ഥാനത്തുനിന്നും രാജ്യങ്ങളിൽനിന്നും കൂടുതൽ ആളുകൾ എത്തുന്നത് കണക്കിലെടുത്ത് കൂടുതൽ ക്വാറൻറീൻ കേന്ദ്രങ്ങൾ ഒരുക്കാൻ തീരുമാനം. നിലവിലുള്ളത് കൂടാതെ, 200 പേർക്കു കൂടി താമസിക്കാൻ സൗകര്യം ഒരുക്കാൻ നഗരസഭ ചെയർമാൻ കെ.എ. ലത്തീഫിൻെറ അധ്യക്ഷതയിൽ നടന്ന കോവിഡ് നിയന്ത്രണസമിതി അവലോകന യോഗം തീരുമാനിച്ചു. നിലവിൽ ജയഭാരതം ആശുപത്രി, ഗവ.പോളിടെക്നിക് ഹോസ്റ്റൽ എന്നിവിടങ്ങളിലായി 29 പേർക്ക് താമസിക്കാനുള്ള സൗകര്യമേയുള്ളൂ. പട്ടണത്തിലെ മുന്തിയ ഹോട്ടലുകൾ എല്ലാം പെയ്ഡ് ക്വാറൻറീനായി സർക്കാർ ഏറ്റെടുത്തിട്ടുണ്ടെങ്കിലും വാടക കൂടുതൽ കാരണം മൂന്നിടത്ത് ആളുകൾ താമസിക്കാൻ മടികാട്ടുന്നു. ന്യായമായ വാടക ഈടാക്കുന്ന മറ്റ് ലോഡ്ജുകൾ ഇതിനകം നിറഞ്ഞിട്ടുണ്ട്. സൗജന്യ സൗകര്യം നൽകുന്നതിന് പട്ടണത്തിലെ എല്ലാ ലോഡ്ജുകളും ഏറ്റെടുക്കാൻ യോഗം തീരുമാനിച്ചു. കൂടാതെ, ഓഡിറ്റോറിയങ്ങൾ, കെ.ടി.ഡി.സിയുടെ കലയനാട്ടെ വിശ്രമകേന്ദ്രം, നഗരസഭയുടെ ആരംപുന്നയിലുള്ള പ്രീമെട്രിക് ഹോസ്റ്റൽ എന്നിവയും ഏറ്റെടുക്കും. ഇവിടങ്ങളിൽ ശൗചാലയം അടക്കം സംവിധാനങ്ങൾ അടിയന്തരമായി പൂർത്തിയാക്കും. ഇനിയും കൂടുതൽ സൗകര്യം വേണ്ടിവരുന്നെങ്കിൽ പട്ടണത്തിലെ സ്കൂളുകളിൽ സൗകര്യം ഒരുക്കും. ഇവിടങ്ങളിൽ 30 ആളിന് ഒരു ശൗചാലയം എന്ന ക്രമത്തിൽ താൽക്കാലിക സംവിധാനം ഒരുക്കും. 14 ദിവസം ഇവിടെ പാർപ്പിച്ചശേഷം കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരെ ബാക്കി 14 ദിവസം അവരവരുടെ വീടുകളിൽ ക്വാറൻറീനിലാക്കും. താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ആർ. ഷാഹിർഷ, മുൻ ചെയർമാൻമാരായ എം.എ. രാജഗോപാൽ കെ. രാജശേഖരൻ, പ്രതിപക്ഷനേതാവ് നെൽസൺ സെബാസ്റ്റ്യൻ, ഡെപ്യൂട്ടി തഹസിൽദാർ എ.എം. അഷറഫ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.