നിയമസഭ പ്രത്യേക യോഗം ചേരും

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികത്തോടനുബന്ധിച്ച്​ നിയമസഭ പ്രത്യേക യോഗം ചേരാൻ ധാരണയായി. ആഗസ്റ്റ്​​ 22ന്​ ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിന്‍റെ ആദ്യദിനം ഇതിനായി മാറ്റിവെച്ചു. നേരത്തേ സ്വതന്ത്ര്യ ദിനത്തോടനുബന്ധിച്ച്​ ആഗസ്റ്റ്​​ 14ന്​ അർധരാത്രി നിയമസഭ സമ്മേളിക്കണമെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശന്‍റെ ആവശ്യം സർക്കാർ തള്ളിയിരുന്നു. അന്ന്​ കഴിഞ്ഞില്ലെങ്കിൽ മറ്റൊരു ദിവസം ഇതിനായി സഭ ചേരണമെന്നും പ്രതിപക്ഷ നേതാവ്​ ആവശ്യപ്പെട്ടു. സർക്കാർ ഇതും അംഗീകരിച്ചിരുന്നില്ല. ഓർഡിനൻസുകളിൽ ഗവർണർ ഒപ്പിടാതെ അസാധുവായതോടെ അടിയന്തരമായി നിയമസഭ സമ്മേളനം വിളിക്കാൻ സർക്കാർ നിർബന്ധിതമായി. ഈ സാഹചര്യത്തിലാണ്​ സ്വാതന്ത്ര്യത്തിന്‍റെ 75 സംവത്സരങ്ങളെ അനുസ്മരിക്കുന്ന പ്രത്യേക യോഗം ചേരാൻ സർക്കാർ തീരുമാനിച്ചത്​. .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.