നേമം: തിരുവനന്തപുരം-കളിയിക്കാവിള . കരമന മുതല്‍ പ്രാവച്ചമ്പലം വരെയുള്ള ഭാഗത്താണ് ഡിവൈഡറുകളില്‍ പാഴ്‌ച്ചെടികള്‍ വളര്‍ന്ന് റോഡിലേക്ക് ഇറക്കിനില്‍ക്കുന്നത്. ഇത് വാഹനയാത്രികര്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ടാണ് ഡിവൈഡറുകള്‍ സ്ഥാപിച്ചത്. ഇവിടെ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തിരുന്നു. ഇത് ശരിയായ വിധത്തില്‍ പരിപാലിക്കാത്തതാണ് ഇപ്പോഴത്തെ അവസ്ഥക്ക് കാരണം. അതേസമയം പ്രാവച്ചമ്പലം ജങ്ഷനിലെ ഡിവൈഡര്‍ ശുചീകരണം പേരിലൊതുങ്ങി. ജങ്ഷനില്‍ നിന്ന് 100 മീറ്ററോളം ഭാഗത്തുമാത്രമാണ് പാഴ്‌ച്ചെടികള്‍ നീക്കംചെയ്യുന്ന പ്രവര്‍ത്തനം നടത്തിയത്. കരമന ജങ്ഷനില്‍ മുമ്പ് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന പ്രവര്‍ത്തനം ഉണ്ടായിരുന്നുവെങ്കിലും അതും മുടങ്ങി. ഈ ഭാഗത്തും കാടുകയറിക്കിടക്കുകയാണ്. ശക്തമായി മഴ ഉണ്ടായതോടെയാണ് പാഴ്‌ച്ചെടികള്‍ വളർന്ന് റോഡിലേക്ക് ഇറങ്ങിത്തുടങ്ങിയത്. TC NMM NATIONAL HIGH WAY തിരുവനന്തപുരം-കളിയിക്കാവിള ദേശീയപാതയില്‍ പാപ്പനംകോട് ഭാഗത്ത് ഡിവൈഡറുകളില്‍ വളര്‍ന്ന് റോഡിലേക്ക് ചരിഞ്ഞുനില്‍ക്കുന്ന ചെടികള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.