കോവളം: ഭരണഘടനക്കപ്പുറത്തേക്ക് ഭരണകൂടങ്ങള്‍ സഞ്ചരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നതെന്ന് ജസ്റ്റിസ് കെ. ചന്ദ്രു. കോടതികളില്‍ ലക്ഷക്കണക്കിന് കേസുകള്‍ തീര്‍പ്പ് കാത്ത് കെട്ടിക്കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിന്‍റെ 75 ാം വാര്‍ഷികത്തോടനുബന്ധിച്ച് കേരള സാഹിത്യ അക്കാദമി 'സ്വാതന്ത്ര്യ സമരവും കേരള സംസ്കാരവും' വിഷയത്തില്‍ വെങ്ങാനൂര്‍ അയ്യൻകാളി സ്മൃതി മണ്ഡപത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരത്തിന്‍റെ നിരീക്ഷണ കണ്ണുകളെ വെല്ലുവിളിക്കാന്‍ ജനം മുന്നോട്ടു വരുന്ന നിമിഷത്തിലാണ് സ്വാതന്ത്ര്യം പൂര്‍ണമായി സാക്ഷാത്കരിക്കപ്പെടുന്നതെന്ന് അധ്യക്ഷതവഹിച്ച അക്കാദമി പ്രസിഡന്‍റ് കെ. സച്ചിദാനന്ദന്‍ പറഞ്ഞു. വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആര്‍.എസ്. ശ്രീകുമാര്‍, അക്കാദമി സെക്രട്ടറി സി.പി. അബൂബക്കര്‍, വൈസ് പ്രസിഡന്‍റ് അശോകന്‍ ചരുവില്‍, പ്രഫ. വി.എന്‍. മുരളി, അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം സാവിത്രി രാജീവന്‍, നിര്‍വാഹക സമിതി അംഗം വി.എസ്. ബിന്ദു, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ വിനോദ് വൈശാഖി എന്നിവര്‍ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ നടന്ന സെമിനാറുകളില്‍ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം ഡോ. കെ.എസ്. രവികുമാര്‍, സി.എസ്. വെങ്കിടേശ്വരന്‍, ഡോ. പി.കെ. രാജശേഖരന്‍, ഡോ. മ്യൂസ് മേരി ജോര്‍ജ് ,ഡോ. എം.എ. സിദ്ദീഖ്, സതീഷ് കിടാരക്കുഴി എന്നിവർ സംസാരിച്ചു. ക്യാപ്റ്റന്‍ ജെറി പ്രേംരാജിന്‍റെ സ്മൃതി കുടീരത്തില്‍നിന്നും സമ്മേളന നഗരിയിലേക്ക് സാംസ്കാരിക ഘോഷയാത്രയും അയ്യൻ കാളി സ്മാരക യു.പി സ്കൂളില്‍ പുരാരേഖ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ചരിത്രപ്രദര്‍ശനവും നടന്നു. ചരിത്ര പ്രദര്‍ശനം ഗായിക പുഷ്പവതി ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.