തിരുവനന്തപുരം: ഫറോവയെ ചെങ്കടലിൽ മുക്കിെക്കാല്ലുകയും മൂസ പ്രവാചകനെയും അനുയായികളെയും രക്ഷപ്പെടുത്തുകയും ചെയ്ത ദിനമായ മുഹർറം 10 വർഗീയതയുടെ പരാജയ ദിനമാണെന്ന് പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി. പ്രവാചകൻ മുഹമ്മദ് നബിയുടെ പേരമകൻ ഹുസൈൻ ആ കാലഘട്ടത്തിലെ ഏകാധിപതി യസീദിന്‍റെ കിരാത വാഴ്ചക്കെതിരെ പോരാടി ധീര രക്തസാക്ഷിത്വം വരിച്ചതും മുഹർറം 10 നായിരുന്നു. വംശീയതക്കും ഫാഷിസ്റ്റ് പ്രവണതക്കുമെതിരെ ശബ്ദിക്കാൻ വിശ്വാസികൾക്ക് മുഹർറമിന്‍റെ ചരിത്രം പ്രചോദനമാകണം. ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് ഭീകരമായ വംശീയ ഉന്മൂലനമാണ്. തിന്മക്കെതിരിലുള്ള മൗനം പൈശാചികമാണെന്നതാണ് മുഹർറമിന്‍റെ ഏറ്റവും വലിയ സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ 'മുഹർറം ചരിത്രസ്മരണകൾ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഏകദിന പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ജില്ല പ്രസിഡന്‍റ് കെ.എച്ച്.എം. അഷ്റഫ് അധ്യക്ഷത വഹിച്ചു. ദുബൈ പെർഫക്ട് ഗ്രൂപ് എം.ഡി അഡ്വ. എം.എ. സിറാജുദ്ദീൻ വിഷയാവതരണം നടത്തി. സംസ്ഥാന പ്രസിഡന്‍റ് കരമന ബയാർ ആമുഖപ്രഭാഷണം നടത്തി. വിഴിഞ്ഞം ഹനീഫ്, ആമച്ചൽ ഷാജഹാൻ, ഹിഷാമി സക്കീർ ഹുസൈൻ, കണിയാപുരം ഇ.കെ. മുനീർ എന്നിവർ സംസാരിച്ചു. ക്യാമ്പിന്‍റെ സമാപനം ഇമാം അഹമ്മദ് ബാഖവി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി. സയ്യിദ് അലി അധ്യക്ഷത വഹിച്ചു. Photo caption IMG-20220808-WA0037 കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംഘടിപ്പിച്ച 'മുഹർറം ചരിത്രസ്മരണകൾ' ഏകദിന ക്യാമ്പ് പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.