മദ്യലഹരിയിൽ യുവാവിനെ മർദിച്ച പ്രതികൾ അറസ്റ്റിൽ

പാലോട്: മദ്യലഹരിയിൽ യുവാവിനെ മർദിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. ദൈവപ്പുര ചെറിയ തൊളിക്കോട് ദിനേശ് വിലാസത്തിൽ ദിനേശ് (44), കൊച്ചുവിള ദിൽഷാദ് മൻസിലിൽ ദിൽഷാദ് (34), കാട്ടിലക്കുഴി തയ്ക്കാവിന് സമീപം താമസം റാഷിദ് (26) എന്നിവരാണ് അറസ്റ്റിലായത്. പാലോട് പാപ്പനംകോട് പള്ളിക്ക് സമീപമുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെയാണ് മദ്യലഹരിയിലെത്തിയ പ്രതികൾ ആക്രമിച്ചത്. അസഭ്യം പറഞ്ഞത്‌ ചോദ്യം ചെയ്തതിനാണ് യുവാവിനെ മർദിച്ചത്. മർദനമേറ്റ യുവാവ് പാലോട് ആശുപത്രിയിൽ ചികിത്സ തേടി. പ്രതികൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.